
കോട്ടയം : തൊഴിലാളികൾ അഭിമുഖീകരിക്കുന്ന എല്ലാ പ്രശ്നങ്ങളും സി.പി.എം ഭരിച്ചാലും പരിഹരിക്കാൻ കഴിയില്ലെന്ന് സി.ഐ.ടി.യു ജന.സെക്രട്ടറി എളമരം കരീം. കേന്ദ്രത്തിൽ മുതലാളിത്ത വ്യവസ്ഥിതി നിലനിൽക്കുമ്പോൾ ഒരു സംസ്ഥാന സർക്കാരിന് തൊഴിലാളി താത്പര്യം സംരക്ഷിക്കുന്നതിന് പരിമിതികളുണ്ട്. ചെത്തുതൊഴിലാളി മേഖലയിൽ കഴിഞ്ഞ സർക്കാരിന് ഒന്നും ചെയ്യാൻ കഴിഞ്ഞില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നേരത്തേ പ്രതികരിച്ചിരുന്നു. കള്ളുചെത്തു വ്യവസായം നിലനിൽക്കുന്നത് ഇടതുസർക്കാർ ഉണ്ടായിരുന്നതു കൊണ്ടാണെന്നാണ് എളമരം ഇന്നലെ ഇതിനോട് പ്രതികരിച്ചത് . തുടർഭരണം നഷ്ടമായതിന്റെ കാരണങ്ങൾ പാർട്ടി ദേശീയ - സംസ്ഥാന നേതൃത്വം വിശദീകരിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ സി.ഐ.ടി.യുവിന് പ്രത്യേക വിശദീകരണമില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |