
വർക്കല:ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) കേരള ഘടകത്തിന്റെ 69-ാം സംസ്ഥാന സമ്മേളനം ഇമാകോൺ 2026 വർക്കല ഞെക്കാട് ഗാർഡീനിയാ കൺവെൻഷൻ സെന്ററിൽ തുടങ്ങി.ഐ.എം.എ.സംസ്ഥാന പ്രസിഡന്റ് ഡോ.എം.എൻ മേനോൻ പതാക ഉയർത്തി.സംസ്ഥാന കൗൺസിൽ യോഗത്തിൽ സംഘടനാ ചർച്ചകളും അവലോകനവും നടന്നു.
ഐ.എം.എ വനിതാവിഭാഗം വിമയുടെ സംസ്ഥാന സമിതി യോഗവും നടന്നു.കഴിഞ്ഞ ഒരുവർഷത്തിനിടെ അന്തരിച്ച 100ഡോക്ടർമാരെ അനുസ്മരിച്ചു.ഡോക്ടർമാർക്കായി തുടർവിദ്യാഭ്യാസ പരിപാടിയും സംഘടിപ്പിച്ചു.പരിപാടിയുടെ ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് ഡോ.എം.എൻ.മേനോൻ നിർവഹിച്ചു.സംഘാടക സമിതി ചെയർമാൻ ഡോ.ശ്യാം ഡി.ഗോപാൽ അദ്ധ്യക്ഷത വഹിച്ചു.
നിയുക്ത സംസ്ഥാന പ്രസിഡന്റ് ഡോ.പി. ഗോപികുമാർ,സംസ്ഥാന സെക്രട്ടറി ഡോ.റോയ് ആർ. ചന്ദ്രൻ,സംസ്ഥാന ട്രഷറർ ഡോ.ഷറഫുദീൻ കെ.പി,സംഘാടക സമിതി സെക്രട്ടറി ഡോ.എം. രാമകൃഷ്ണ ബാബു,സംഘാടക സമിതി ട്രഷറർ ഡോ.ഷാജി.എസ് എന്നിവർ സംസാരിച്ചു.ആരോഗ്യ മേഖലയിലെ വിദഗ്ദർ ആധുനിക വൈദ്യശാസ്ത്ര രംഗത്തെ 50വ്യത്യസ്ത വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
ഇന്നു രാവിലെ 11ന് പൊതുസമ്മേളനം ആരോഗ്യമന്ത്രി കെ.മുരളീധരൻ ഉദ്ഘാടനം ചെയ്യും.ഐ.എം.എ.സംസ്ഥാന പ്രസിഡന്റ് ഡോ.എം.എൻ. മേനോൻ അദ്ധ്യക്ഷത വഹിക്കും.ഐ.എം.എ മുൻ ദേശീയ പ്രസിഡന്റുമാരായ ഡോ.ആർ.വി. അശോകൻ,ഡോ.മാർത്താണ്ഡ പിള്ള,ഡോ.ജെ.എ. ജയലാൽ എന്നിവർ പങ്കെടുക്കും.ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ 2026-27വർത്തേക്കുള്ള സംസ്ഥാന ഭാരവാഹികളുടെ സ്ഥാനാരോഹണവും നടക്കും. സംസ്ഥാനത്തെ മികച്ച ഐ.എം.എ ബ്രാഞ്ചിനുള്ള പുരസ്കാരവും സമ്മാനിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |