SignIn
Kerala Kaumudi Online
Sunday, 08 November 2026 1.35 AM IST

രാഷ്ട്രീയക്കാർക്ക് വോട്ടുബാങ്ക് മാത്രം മതിയെന്ന് വെള്ളാപ്പള്ളി

s

കൊല്ലം: മതശക്തികൾ രാഷ്ട്രീയത്തെ ഹൈജാക്ക് ചെയ്തെന്നും വോട്ട് ബാങ്കായി നിൽക്കുന്നവരെ മാത്രേ രാഷ്ട്രീയക്കാർ പരിഗണിക്കുന്നുള്ളൂവെന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. എസ്.എൻ ട്രസ്റ്റ് മെഡിക്കൽ മിഷന്റെ നേതൃത്വത്തിൽ കൊല്ലം സിംസ് അങ്കണത്തിൽ സംഘടിപ്പിച്ച ആർ. ശങ്കറിന്റെ 54-ാം ചരമവാർഷിക ദിനാചരണത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.

ചില സമുദായങ്ങൾക്ക് ഒരു ജില്ലയിൽ ഉള്ളത്രയും വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേരളത്തിലാകെ നമുക്കില്ല. ഈ സത്യം വിളിച്ചുപറഞ്ഞപ്പോൾ ഒരു പ്രത്യേക രാഷ്ട്രീയപാർട്ടി എന്നെ വർഗീയവാദിയാക്കി. ചൂണ്ടിക്കാട്ടിയ കുറവുകൾ പരിഹരിക്കുന്നതിന് പകരം എന്നെ തേജോവധം ചെയ്യാനാണ് ശ്രമിച്ചത്. എന്നെ വന്നുകണ്ട ഒരു വനിതാ മന്ത്രിയെ സോഷ്യൽ മീഡിയയിൽ വേട്ടയാടി.

ആർ.ശങ്കർ മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന കാലത്താണ് ഈഴവ സമുദായത്തിന് കൂടുതൽ കോളേജുകൾ ലഭിച്ചത്. അന്ന് ചങ്ങനാശേരിയിൽ നിന്ന് വേണ്ടത്ര അപേക്ഷ ഇല്ലായിരുന്നു. അദ്ദേഹം കൂടുതൽ അപേക്ഷകൾ ചോദിച്ചുവാങ്ങി. എന്റെ സമുദായത്തിന് അർഹതപ്പെട്ടത് ഞാനെടുക്കുന്നു. മറ്റുള്ളവർക്ക് അർഹമായത് നൽകുന്നു എന്ന് പറഞ്ഞാണ് അദ്ദേഹം കോളേജുകൾ അനുവദിച്ചത്. സ്വന്തം പാർട്ടിക്കാരും സമുദായത്തിലെ ചിലരുമാണ് അദ്ദേഹത്തെ തകർക്കാൻ ശ്രമിച്ചത്.

18 വർഷം കഴിഞ്ഞ് ബേബിജോൺ വിദ്യാഭ്യാസ മന്ത്രിയായപ്പോഴാണ് പിന്നീട് മൂന്ന് കോളേജുകൾ എസ്.എൻ ട്രസ്റ്റിന് നൽകിയത്. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെ പാമ്പനാറിൽ എയ്ഡഡ് കോളേജ് നൽകി. പെരിന്തൽമണ്ണ കോളേജ് എയ്ഡഡായി ഉയർത്താൻ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അപേക്ഷ നൽകിയെങ്കിലും പരിഗണിച്ചില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

മന്ത്രി ഷിബു ബേബിജോൺ സമ്മേളനം ഉദ്ഘാടനം ചെയ്തു. എൻ.കെ.പ്രേമചന്ദ്രൻ എം.പി പ്രഭാഷണം നടത്തി. യോഗം കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ പങ്കെടുത്തു. ഡോ. ജി.ജയദേവൻ സ്വാഗതവും എൻ.രാജേന്ദ്രൻ നന്ദിയും പറഞ്ഞു.

കേന്ദ്ര ഉത്തരവിൽ സന്തോഷം

എസ്.എൻ.ഡി.പി യോഗം കേന്ദ്ര കമ്പനി നിയമത്തിന് കീഴിലാണെന്ന കേന്ദ്ര സർക്കാർ ഉത്തരവിൽ സന്തോഷമുണ്ടെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. യോഗം കേന്ദ്രത്തിന്റെ കീഴിലാണോ സംസ്ഥാനത്തിന്റെ കീഴിലാണോയെന്ന് ഏറെക്കാലമായി തർക്കം നിലനിൽക്കുകയായിരുന്നു. അതിനാണ് പരിഹാരമായിരിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA