SignIn
Kerala Kaumudi Online
Sunday, 08 November 2026 1.45 AM IST

വളർമതിക്ക് പൊലീസ് നോട്ടീസ്: സമരപന്തലും ഫ്‌ളെക്സ് ബോർഡും നീക്കണം

a

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തുന്ന എൽ.പി.എസ്.ടി ഉദ്യോഗാർഥികൾക്ക് പൊലീസിന്റെ നോട്ടീസ്. നിരാഹാര സമരത്തിന്റെ ഭാഗമായി സ്ഥാപിച്ചിരിക്കുന്ന ഫ്ലക്സുകളും മറ്റ് പ്രചാരണ സാമഗ്രികളും 24 മണിക്കൂറിനകം നീക്കം ചെയ്യണമെന്നാണ് കന്റോൺമെന്റ് പൊലീസ് നൽകിയിരിക്കുന്ന നിർദേശം. ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് നടപടി. സമരം നിയമാനുസരണമല്ലെന്നും നിർദേശം പാലിച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും നോട്ടീസിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

സെക്രട്ടേറിയറ്റിന്റെ നോർത്ത് ഗേറ്റിന് സമീപത്തെ നടപ്പാതയിലാണ് സമരവേദി. സമരവുമായി ബന്ധപ്പെട്ട് തിരിച്ചറിയാവുന്നവർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഫ്ലക്സുകൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പുതിയ നോട്ടീസ് നൽകിയിരിക്കുന്നത്.

ഉദ്യോഗാർത്ഥികളുടെ പ്രതിഷേധം 122-ാം ദിവസത്തിലേക്ക് കടന്നിട്ടും അദ്ധ്യാപക-വിദ്യാർത്ഥി അനുപാതം കുറയ്ക്കാനാകില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് സർക്കാർ.

ഇന്നലെ സർക്കാരിനെ വളർമതി രൂക്ഷമായി വിമർശിച്ചിരുന്നു.
കാര്യങ്ങൾ മുഖ്യമന്ത്രി വിശദീകരിച്ചിട്ടും ഉദ്യോഗാർത്ഥികൾ അനാവശ്യ ആക്ഷേപങ്ങൾ ഉന്നയിക്കുകയാണെന്ന് കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ പറഞ്ഞിരുന്നു. സമരം അവസാനിപ്പിച്ചാലേ ഉദ്യോഗാർത്ഥികളുടെ നാല് ആവശ്യങ്ങളുടെ ഉത്തരവുകൾ നൽകൂവെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: A
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA