SignIn
Kerala Kaumudi Online
Sunday, 08 November 2026 1.31 AM IST

സാംബശിവ റാവുവിന്റെ നടപടികൾ അന്വേഷിക്കുമെന്ന് മന്ത്രി ലിജു

READ ENGLISH VERSION
aa

കായംകുളം: എക്സൈസ് കമ്മിഷണർ സ്ഥാനത്തുനിന്ന് മാറ്റപ്പെട്ട സീറാം സാംബശിവറാവുവിനെതിരെ ഗുരുതര ആരോപണവുമായി മന്ത്രി എം. ലിജു. എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് മദ്യമാഫിയയുമായി ഉണ്ടാക്കിയ ഡീലുകൾ ഇപ്പോഴും നടപ്പാക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ ആദ്യം മുതലുള്ള പ്രവർത്തനങ്ങളെപ്പറ്റി വകുപ്പുതല അന്വേഷണവും വിജിലൻസ് അന്വേഷണവും ശുപാർശ ചെയ്യും.

സർക്കാർനയത്തിന് വിരുദ്ധമായി ബാർ ലൈസൻസ് അനുവദിക്കുന്നത് ചുമതലയേറ്റനാൾ മുതൽ തുടങ്ങി. ചുമതലയേറ്റ ദിവസം തന്നെ രണ്ടെണ്ണം നൽകി. മന്ത്രിയെ വ്യക്തിപരമായി ആക്ഷേപിക്കാനുള്ള ശ്രമം നടന്നോ എന്നതും അന്വേഷണപരിധിയിലുണ്ടാകും. 30ന് മുമ്പ് മദ്യനയം പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു.

കമ്മിഷണറുടെ റിപ്പേർട്ട്

ദുരൂഹമെന്ന് ബാർ ഉടമ

എക്സൈസ് കമ്മിഷണർ നൽകിയ റിപ്പേർട്ടിൽ ദുരൂഹതയുണ്ടന്ന് ബാർ ഉടമ കോമളത്ത് രതീഷ് മാദ്ധ്യമ പറഞ്ഞു. മന്ത്രിയുമായി 2016 മുതൽ പരിചയമുണ്ട്. വ്യവസായി എന്ന നിലയിൽ എല്ലാ രാഷ്ട്രീയക്കാരുമായി നല്ല ബന്ധമാണ്. 24 വർഷമായി മദ്യ വ്യവസായമുണ്ട്. ബാറിന്റെ ഡയറക്ടറാണ്. തന്റെ പേരിലേക്ക് ലൈസൻസ് മാറ്റുന്നതിനാൽ എക്സൈസ് ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് വരുന്നുണ്ട്. ഇതിന്റെ പേരിൽ ഒരു പണമിടപാടും നടന്നിട്ടില്ല.

റാവുവിന്റെ റിപ്പോർട്ടിൽ
അന്വേഷണം നടത്തും

ആലപ്പുഴ: ഉദ്യോഗസ്ഥർക്കെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ചുള്ള സാംബശിവ റാവുവിന്റെ റിപ്പോർട്ടിൽ സർക്കാർ അന്വേഷണം നടത്തുമെന്ന് മന്ത്രി എം. ലിജു പറഞ്ഞു. കമ്മിഷണർ റിപ്പോർട്ട് നേരത്തെ തന്നിരുന്നെങ്കിൽ അപ്പോഴേ അന്വേഷിക്കാമായിരുന്നു. വിദ്യാർത്ഥി രാഷ്ട്രീയം മുതൽ താൻ സജീവമായി തുടരുന്ന ആലപ്പുഴയിലും കായംകുളത്തും ബാറുടമകളും അല്ലാത്തവരുമായി എല്ലാവരെയും അറിയാം. അതിലെന്താണ് കുഴപ്പം. ഒരാൾക്ക് പൈസ കൊടുത്തിട്ടുണ്ടോ എന്ന് മന്ത്രി വിളിച്ചുചോദിക്കേണ്ടതില്ല. അതിനാണ് ഉദ്യോഗസ്ഥരുള്ളത്. ബിയർ,വൈൻ പാർലറുകളെ ബാറാക്കി മാറ്റുന്നതിന് തടയിട്ടതിൽ എം.വി.ഗോവിന്ദന് ബുദ്ധിമുട്ടുണ്ടാകും. 458 ബാറിനാണ് പിണറായി സർക്കാർ അനുമതി നൽകിയത്. 200ലധികം ബിയർ പാർലറുകൾക്ക് വീണ്ടും അനുമതി നൽകാനിരിക്കുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MLIJU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA