
തിരുവനന്തപുരം: ശബരിമലയിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ പൊലീസ് 5 ലക്ഷം ചൈൽഡ് സേഫ്റ്റി റിസ്റ്റ്ബാൻഡുകൾ കൂടി വാങ്ങും. പൊലീസ് മേധാവിയുടെ ആവശ്യപ്രകാരമാണിത്. നേരത്തേ 6,75,000 ചെലവിൽ 5ലക്ഷം ബാൻഡുകൾ വാങ്ങാൻ അനുമതി നൽകിയിരുന്നു. അതിന് പുറമെയാണിത്. തിരക്കിൽ കൂട്ടം തെറ്റുന്നതടക്കം പ്രശ്നങ്ങൾ നേരിടാനാണിത്. 10 വയസിൽ താഴെയുള്ള കുട്ടികൾക്കാണിത്. പേര്, സ്ഥലം, ഒപ്പമുള്ളയാളുടെ ഫോൺ നമ്പർ എന്നിവ റിസ്റ്റ് ബാൻഡിൽ രേഖപ്പെടുത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |