
കോട്ടയം : കോർപ്പറേറ്റുകൾക്ക് വഴിയൊരുക്കുന്ന നവലിബറൽ നയങ്ങളാണ് തൊഴിലാളിയുടെ ശത്രുവെന്ന് സി.ഐ.ടി.യു അഖിലേന്ത്യ വൈസ് പ്രസിഡന്റ് തപൻ സെൻ പറഞ്ഞു. സി.ഐ.ടി.യു സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അസംഘടിത - സംഘടിത മേഖലകളിൽ നല്ലരീതിയിൽ പ്രചാരണം നടത്തണം. അവരിൽ രാഷ്ട്രീയബോധ്യം രൂപപ്പെടുത്തി പ്രതിഷേധത്തിന് സജ്ജമാക്കണം. തൊഴിലാളികളുടെ അവകാശം കവർന്നെടുക്കുന്നതിനൊപ്പം, ജനങ്ങളെ വർഗീയമായി വേർതിരിക്കുകയും ചെയ്യുന്ന സർക്കാരാണ് രാജ്യം ഭരിക്കുന്നത്. ഈ വിഭജനമെല്ലാം കുത്തകകൾക്ക് രാജ്യത്തെ കൊള്ളയടിക്കാനുള്ള അവസരമൊരുക്കാനാണ്. ഈ സാഹചര്യത്തിൽ സംഘടനാ മുന്നേറ്റം അനിവാര്യമാണ്. കേരളത്തിൽ നിന്ന് തൊഴിലാളികൾ അത് പ്രതീക്ഷിക്കുന്നുണ്ട്. രാജ്യത്തെ വ്യവസ്ഥിതിയെക്കുറിച്ചും, നടപ്പാക്കിക്കൊണ്ടിരിക്കുന്ന നയങ്ങളെക്കുറിച്ചും ജനങ്ങളെ എത്രത്തോളം ബോധവത്കരിക്കാൻ പറ്റുമോ അത്രത്തോളം ബോധവത്കരിക്കണമെന്നും അദ്ദേഹം പറഞ്ഞു. അഖിലേന്ത്യാ പ്രസിഡന്റ് സുദീപ് ദത്ത, സെക്രട്ടറി എ.ആർ.സിന്ധു, തമിഴ്നാട് സംസ്ഥാന സെക്രട്ടറി എസ്.കണ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |