
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ വികസനപദ്ധതികൾ ഏകോപിപ്പിക്കുന്നതിനുള്ള ജില്ലാ ആസൂത്രണസമിതി തിരഞ്ഞെടുപ്പ് 17ന് തുടങ്ങുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എൻ.ശേഷാദ്രിനാഥൻ അറിയിച്ചു. ജില്ലാപഞ്ചായത്ത് അംഗങ്ങളുടെ യോഗം 17നും മുനിസിപ്പാലിറ്റി അംഗങ്ങളുടെ യോഗം 18നും കോർപറേഷനിലെ യോഗം 19നും ചേരും. അന്ന് നടത്താനായില്ലെങ്കിൽ യഥാക്രമം 20,21,22 തീയതികളിൽ നടത്തും. എല്ലാ യോഗങ്ങളും രാവിലെ 11ന് തുടങ്ങും. ജില്ലാകളക്ടറാണ് വരണാധികാരി. വോട്ടുചെയ്യാൻ അർഹതയുള്ളവരുടെ പട്ടിക തയ്യാറാക്കി ഒരാഴ്ച മുമ്പ് നോട്ടീസ് നൽകണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |