
നടപടിക്രമങ്ങൾ വശമില്ലാതെ പുതുമുഖ സാമാജികർ
തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ ഒന്നാം സമ്മേളനത്തിലെ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം നാളെ. ജൂൺ 1, 2, 3 തീയതികളിലാണ് നയപ്രഖ്യാപന പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന ഉപക്ഷേപത്തിന്മേലുള്ള ചർച്ച.
നിയമസഭയിലെ 140 അംഗങ്ങളിൽ ഇക്കുറി 71 പേർ പുതുമുഖങ്ങളാണ്. പുതിയ അംഗങ്ങൾക്ക് നിയമസഭാ നടപടിക്രമങ്ങളെക്കുറിച്ച് വേണ്ടത്ര ധാരണയുണ്ടാവില്ല. പല അംഗങ്ങൾക്കും ഇക്കാര്യത്തിൽ ആശങ്കയുണ്ട്. സാമാജികർക്കായി സാധാരണ പരിശീലനം സംഘടിപ്പിക്കാറുണ്ട്. എന്നാൽ സഭ തുടങ്ങിയിട്ടും പരിശീലന പരിപാടി നടന്നിട്ടില്ല. പുതുമുഖ സാമാജികർക്ക് പരിശീലനം നൽകാനുള്ള ക്രമീകരണങ്ങൾ തയ്യാറാക്കുന്നുണ്ടെന്നും തീയതി വൈകാതെ അറിയിക്കുമെന്നും സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.
പുതുമുഖങ്ങൾ: യു.ഡി.എഫ്: കോൺഗ്രസ് 39, ലീഗ് 11, കേരള കോൺഗ്രസ് 5, ആർ.എസ്.പി 2, സി.എം.പി 1. എൽ.ഡി.എഫ്: സി.പി.എം 4, സി.പി.ഐ 3, ആർ.ജെ.ഡി 1.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |