SignIn
Kerala Kaumudi Online
Thursday, 28 May 2026 2.51 AM IST

സ്പെഷ്യൽ ട്രെയിൻ

1

തിരുവനന്തപുരം : അവധിക്കാലം തീരുന്നതുമായി ബന്ധപ്പെട്ട തിരക്ക് പരിഗണിച്ച് 31ന് എറണാകുളത്തുനിന്ന് ചെന്നൈയിലേക്ക് സ്പെഷ്യൽ ട്രെയിൻ സർവ്വീസ് നടത്തുമെന്ന് റെയിൽവേ അറിയിച്ചു. 31ന് രാത്രി 11.10ന് എറണാകുളത്തുനിന്ന് പുറപ്പെടും. പിറ്റേന്ന് ഉച്ചയ്ക്ക് 12ന് ചെന്നൈയിലെത്തും. ട്രെയിൻ നമ്പർ. 06056. തിരിച്ച് ചെന്നൈയിൽ നിന്ന് ജൂൺ ഒന്നിന് ഉച്ചയ്ക്ക് 2.30ന് പുറപ്പെട്ട് പിറ്റേന്ന് പുലർച്ചെ 4.30ന് എറണാകുളത്ത് എത്തും. ട്രെയിൻ നമ്പർ : 06055.

ട്രെ​യി​നു​ക​ളി​ൽ​ ​കോ​ച്ച് ​കൂ​ട്ടി

തി​രു​വ​ന​ന്ത​പു​രം​:​ അ​വ​ധി​ക്കാ​ലം​ ​തീ​രു​ന്ന​തു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​തി​ര​ക്ക് ​പ​രി​ഗ​ണി​ച്ച് ​പാ​ല​ക്കാ​ട് ​-​ ​എ​റ​ണാ​കു​ളം​ ​മെ​മു​വി​ലെ​ ​കോ​ച്ചു​ക​ളു​ടെ​ ​എ​ണ്ണം​ 8​ൽ​ ​നി​ന്ന് 12​ആ​യും​ ​പാ​ല​രു​വി​യി​ലെ​ ​കോ​ച്ചു​ക​ൾ​ 14​ൽ​ ​നി​ന്ന് 18​ ​ആ​യും​ ​കൂ​ട്ടി.​ ​കൂ​ടാ​തെ​ ​മാ​ഡ്ഗാ​വ് ​-​ ​എ​റ​ണാ​കു​ളം​ ​പ്ര​തി​വാ​ര​ ​എ​ക്സ്പ്ര​സി​ൽ​ ​ഒ​രു​ ​തേ​ർ​ഡ് ​എ.​സി.​കോ​ച്ചും​ ​കൂ​ട്ടി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: TRAIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA