SignIn
Kerala Kaumudi Online
Sunday, 11 October 2026 1.48 AM IST

അഷ്ടമി രോഹിണിക്ക് ഗുരുവായൂരിൽ സ്പെഷ്യൽ  ദർശനങ്ങൾക്ക് നിയന്ത്രണം

READ ENGLISH VERSION

guruvayoor

# രാവിലെ ആറ് മുതൽ നിയന്ത്രണം

# ശയന പ്രദക്ഷിണവും ഇല്ല

ഗുരുവായൂർ: ഗുരുവായൂരിൽ അഷ്ടമി രോഹിണി മഹോത്സവത്തിന് പൊതുവരിയിൽ നിൽക്കുന്ന ഭക്തജനങ്ങളുടെ ദർശനത്തിനാകും മുൻഗണന നൽകുകയെന്ന് ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ അറിയിച്ചു.
നിർമ്മാല്യം മുതൽ പൊതുവരി ക്ഷേത്രത്തിലേക്ക് നേരെവിടും. പ്രദക്ഷിണം, ശയനപ്രദക്ഷിണം, അടി പ്രദക്ഷിണം എന്നിവ ഒഴിവാക്കും. വി.ഐ.പി, സ്‌പെഷ്യൽ ദർശനങ്ങൾക്ക് രാവിലെ 6 മുതൽ നിയന്ത്രണം ഏർപ്പെടുത്തി. മുതിർന്ന പൗരൻമാർക്കുള്ള ദർശനം രാവിലെ നാലര മുതൽ അഞ്ചര വരെയും വൈകിട്ട് 5 മുതൽ ആറ് വരെയും മാത്രമാകും. തദ്ദേശീയർക്ക് അനുവദിക്കപ്പെട്ട സമയത്ത് ദർശനമാകാം. ബാക്കിയുള്ള സമയത്ത് പൊതുവരി സംവിധാനമാകും. ചോറൂൺ വഴിപാട് കഴിഞ്ഞ കുട്ടികൾക്ക് ദർശന സൗകര്യം നൽകും.

നിവേദിച്ച പാൽപ്പായസമുൾപ്പെടെയുള്ള വിശേഷാൽ വിഭവങ്ങളാണ് പ്രസാദ ഊട്ടിന് വിളമ്പുക. രാവിലെ ഒൻപത് മണിക്ക് ഊട്ട് ആരംഭിക്കും. ഉച്ചയ്ക്ക് 2ന് പ്രസാദ ഊട്ടിനുള്ള വരി നിൽപ്പ് അവസാനിപ്പിക്കും. അന്നലക്ഷ്മി ഹാളിലും ചേർന്നുള്ള താത്കാലിക പന്തലിലും തെക്കേ നടയിലെ ശ്രീ ഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിലും പ്രസാദഊട്ട് നൽകും. 25,000 പേർക്കുള്ള വിഭവങ്ങളാണ് തയ്യാറാക്കുന്നത്.

പ്രസാദ ഊട്ടിന് മാത്രം 25.55 ലക്ഷം രൂപയാവും.

പ്രത്യേക വിഭവങ്ങൾക്ക് 2.07 ലക്ഷവും.

അപ്പത്തിന്

15 ശീട്ട് വരെ

അഷ്ടമിരോഹിണി ദിവസം 7.25 ലക്ഷത്തിന്റെ അപ്പമാണ് തയ്യാറാക്കുന്നത്. 35 രൂപയാണ് നിരക്ക്. ഒരാൾക്ക് പരമാവധി 525 (15 ശീട്ട്) രൂപയുടെ അപ്പം ക്ഷേത്ര കൗണ്ടറിലൂടെ ശീട്ടാക്കാം. തലേ ദിവസമായ 25 ന് കൗണ്ടർ വഴി ഒരാൾക്ക് അപ്പം വഴിപാട് 10 ശീട്ടാക്കി നിജപ്പെടുത്തി. 8.08 ലക്ഷത്തിന്റെ പാൽപ്പായസവും തയ്യാറാക്കും. വൈവിദ്ധ്യമാർന്ന കലാപരിപാടികൾക്ക് ഗുരുവായൂർ വേദിയാകുമെന്ന് ഭരണസമിതി അംഗങ്ങളായ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, പി.സി.ദിനേശൻ നമ്പൂതിരിപ്പാട്, കെ.പി.വിശ്വനാഥൻ, വി.ജി.രവീന്ദ്രൻ, അഡ്മിനിസ്‌ട്രേറ്റർ കെ.പി.വിനയൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GURUVAYUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA