SignIn
Kerala Kaumudi Online
Sunday, 08 November 2026 1.51 AM IST

മെസിയുടെ പേരിൽ തട്ടിപ്പ്: ആന്റോ അഗസ്റ്റിനെതിരെ കേസെടുത്ത് ഇ.ഡി

a

കൊച്ചി: ലയണൽ മെസിയെയും അർജന്റീന ഫുട്ബാൾ ടീമിനെയും കേരളത്തിൽ എത്തിക്കാമെന്ന് വാഗ്ദാനം നൽകി സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി മാനേജിംഗ് ഡയറക്ടർ ആന്റോ അഗസ്റ്റിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കേസെടുത്തു. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമാണ് (പി.എം.എൽ.എ) നടപടി. ഇ.സി.ഐ.ആർ രജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ വൈകാതെ ചോദ്യം ചെയ്തേക്കും.

കമ്പനിയെയും പ്രതി ചേർത്തിട്ടുണ്ട്.

മെസിയെ കൊണ്ടുവരാൻ വിദേശത്തേക്ക് അയച്ച പണത്തിന്റെ ഉറവിടം, മെസിയെ മറയാക്കി നടത്തിയ സാമ്പത്തിക ഇടപാടുകൾ തുടങ്ങിയവ ഇ.ഡി അന്വേഷിക്കും. കലൂർ സ്റ്റേഡിയം റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് കരാറില്ലാതെ വിട്ടുനൽകിയതിലെ സാമ്പത്തിക ഇടപാടുകളും അന്വേഷണ പരിധിയിൽ വരും. സ്റ്റേഡിയം നവീകരണത്തിന്റെ മറവിൽ കള്ളപ്പണ ഇടപാടുകളും സാമ്പത്തിക ക്രമക്കേടുകളും നടന്നതായാണ് ഇ.ഡി സംശയിക്കുന്നത്.

മെസിയെ പങ്കെടുപ്പിച്ച് കൊച്ചിയിൽ രാജ്യാന്തര ഫുട്ബാൾ മത്സരം സംഘടിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച് വിവിധയിടങ്ങളിൽ നിന്ന് സ്‌പോൺസർഷിപ്പ് ഇനത്തിൽ വൻ തുക സമാഹരിച്ചെന്നാണ് പ്രധാന ആരോപണം.

അർജന്റീന ഫുട്ബാൾ അസോസിയേഷനുമായി (എ.എഫ്.എ) ഉണ്ടാക്കിയ കരാറിൽ വ്യാജ വിവരങ്ങൾ ഉൾപ്പെടുത്തി സർക്കാരിനെയും പൊതുജനങ്ങളെയും തെറ്റിദ്ധരിപ്പിച്ചതായി എസ്.ഐ.ടി കണ്ടെത്തിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA