SignIn
Kerala Kaumudi Online
Tuesday, 03 November 2026 1.20 AM IST

സുഭാഷ് മെഡി. സർവീസസ് കോർപ്പറേഷൻ എം.ഡി സമീർ കിഷൻ സംസ്ഥാന ജി.എസ്.ടി കമ്മിഷണർ

subhash

തിരുവനന്തപുരം: സമീർ കിഷനെ സംസ്ഥാന ജി.എസ്.ടി കമ്മിഷണറായി നിയമിച്ചു. ഡോ.വീണ എൻ.മാധവനാണ് പുതിയ കൃഷി വകുപ്പ് സെക്രട്ടറി. പി.ബി.നൂഹിനെ തൊഴിൽ വകുപ്പിന്റെ സ്‌പെഷ്യൽ സെക്രട്ടറിയാക്കി. സുഭാഷ് ടി.വിയെ കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടറായി നിയമിച്ചു. സീറാം സാംബശിവ റാവുവിനെ പട്ടികജാതി–പട്ടികവർഗ വികസന വകുപ്പിന്റെ സ്‌പെഷ്യൽ സെക്രട്ടറിയാക്കി. എക്‌സൈസ് കമ്മിഷണറുടെ ചുമതല തുടരും. ഗോകുൽ ജി.ആറിന് കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിലിന്റെ അധിക ചുമതല നൽകി. മറ്റ് ഐ.എ.എസ് തലത്തിലെ മാറ്റങ്ങൾ. പുതിയ ചുമതല ബ്രാക്കറ്റിൽ:

സുഹാസ്.എസ് (ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി വകുപ്പിന്റെ സ്‌പെഷ്യൽ സെക്രട്ടറി), ഷാനവാസ്.എസ് (കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ അധികചുമതല), അബ്ദുൾ നാസർ.ബി (സഹകരണ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി), ഹരിത.വി.കുമാർ (സാമൂഹ്യനീതി വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി), ജാഫർ മാലിക്ക് (സംസ്ഥാന ചരക്കുസേവന നികുതി വകുപ്പ് കമ്മിഷണർ), കെ.ഗോപാലകൃഷ്ണൻ (ശാസ്ത്രസാങ്കേതിക വകുപ്പ്, സാംസ്‌കാരികകാര്യവകുപ്പ്, മൃഗശാല,മ്യൂസിയം,പുരാവസ്തു, ആർക്കൈവ്സ് വകുപ്പുകളുടെ സ്‌പെഷ്യൽ സെക്രട്ടറി), എം.അഞ്ജന (ദുരന്തനിവാരണ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി), ചന്ദ്രശേഖർ.എസ് (ഹാർബർ എൻജിനിയറിംഗ് വകുപ്പ് അഡി.സെക്രട്ടറി).

അഫ്സാന പർവീൺ (മിൽമ മാനേജിംഗ് ഡയറക്ടർ), ദേവീദാസ്.എൻ (എംപ്ലോയ്‌മെന്റ് ആൻഡ് ട്രെയിനിംഗ് ഡയറക്ടർ), ആസിഫ്.കെ.യൂസഫ് (ഉന്നതവിദ്യാഭ്യാസ അഡി. സെക്രട്ടറി),

അരുൺ.കെ.വിജയൻ (കില ഡയറക്ടർ ജനറലിന്റെ അധികചുമതല), സ്‌നേഹിൽ കുമാർ സിംഗ് (വ്യവസായ വകുപ്പ് ഇൻവെസ്റ്റ്‌മെന്റ് കമ്മിഷണർ).

അനുകുമാരി (ടൂറിസം ഡയറക്ടർ), ഡി.ധർമലശ്രീ (റവന്യൂ, ദുരന്തനിവാരണ വകുപ്പ് ജോയിന്റ് സെക്രട്ടറി), രാഹുൽ കൃഷ്ണ ശർമ (ജി.എസ്.ടി സ്‌പെഷ്യൽ കമ്മിഷണർ), ഡോ.ബിനു ഫ്രാൻസിസ് ( കോഓപ്പറേറ്റീവ് അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്‌മെന്റ് ബാങ്ക് മാനേജിംഗ് ഡയറക്ടർ), ഡോ.ഹരികുമാർ.കെ (ശുചിത്വ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടറുടെ അധിക ചുമതല), മുഹമ്മദ് ഷഫീഖ് (പ്രോഗ്രാം ഇംപ്ലിമെന്റേഷൻ, ഇവാലുവേഷൻ ആൻഡ് മോണിറ്ററിംഗ് വകുപ്പ് ജോയിന്റ് സെക്രട്ടറി ആൻഡ് ഡയറക്ടർ), ഡോ.മിഥുൻ പ്രേംരാജ് (വ്യവസായവകുപ്പ് അഡി. ഇൻവെസ്റ്റ്‌മെന്റ് കമ്മിഷണർ),

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: IAS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA