SignIn
Kerala Kaumudi Online
Thursday, 05 November 2026 12.13 PM IST

ഗവർണർക്കെതിരെ രാഷ്ട്രപതിക്ക് പരാതി; മാഥുറിന്റെ ഇൻസ്റ്റഗ്രാം പേജിൽ പേരിനൊപ്പം ബിജെപി,​ എതിർപ്പുമായി എസ്എഫ്ഐ

om-prakash-mathur
കേരള ഗവർണർ ഓം പ്രകാശ് മാഥൂർ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം

തിരുവനന്തപുരം: കേരളത്തിന്റെ 29-ാമത് ഗവർണറായി ചുമതലയേറ്റ ഓം പ്രകാശ് മാഥൂറിനെതിരെ പരാതിയുമായി എസ്എഫ്ഐ രംഗത്ത്. അദ്ദേഹത്തിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പേരിനൊപ്പം ബിജെപി എന്ന രാഷ്ട്രീയ പാർട്ടിയുടെ പേര് ചേർത്തിരിക്കുന്നതുമായി ബന്ധപ്പെട്ടാണ് പരാതി നൽകിയിരിക്കുന്നത്. എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി നന്ദൻ രാഷ്ട്രപതിക്ക് ഇമെയിലിലൂടെ പരാതി നൽകി.

ഭരണഘടനാപരമായ ഉന്നത പദവിയിലിരിക്കുന്ന ഒരു വ്യക്തി പ്രത്യേക രാഷ്ട്രീയ പാർട്ടിയുടെ പേര് സമൂഹമാദ്ധ്യമ അക്കൗണ്ടിൽ ചേർക്കുന്നത് നിഷ്പക്ഷതയ്ക്ക് എതിരാണെന്ന് ചൂണ്ടിക്കാട്ടിയാണ് എസ്എഫ്ഐ പരാതി നൽകിയത്. ഒരു രാഷ്ട്രീയ പാർട്ടിയുടെ പ്രതിനിധിയായിരിക്കേണ്ടതല്ല ഗവർണർ പദവി എന്നും ഭരണഘടനാപരമായ നിഷ്പക്ഷത പാലിക്കാൻ അദ്ദേഹം ബാദ്ധ്യസ്ഥനാണെന്നും എസ്എഫ്ഐ ആരോപിച്ചു. സമൂഹമാദ്ധ്യമങ്ങളിൽ ഒരു പ്രത്യേക രാഷ്ട്രീയ കക്ഷിയുടെ പേര് ചേർക്കുന്നത് അനൗചിത്യമാണെന്നും പരാതിയിൽ പറയുന്നു.

ഒക്ടോബർ 23നാണ് രാജേന്ദ്രനാഥ് ആർലേക്കറിന്റെ പിൻഗാമിയായി ഓം പ്രകാശ് മാഥൂർ കേരള ഗവർണറായി ചുമതലയേറ്റത്. ബിജെപിയുടെയും ആർഎസ്എസിന്റെയും മുതിർന്ന നേതാവായിരുന്ന മാഥുർ മുമ്പ് സിക്കിം ഗവർണറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മാഥുർ ഗവർണർ സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ ലോക് ഭവനിൽ സസ്യാഹാരം മാത്രം പാചകം ചെയ്താൽ മതിയെന്ന നിർദേശം നൽകിയത് ഏറെ ചർച്ചയായിരുന്നു. ഗവർണറും കുടുംബവും സസ്യാഹാരം കഴിക്കുന്നവർ ആണെന്നും ജീവനക്കാർക്ക് മാംസാഹാരം കൊണ്ടുവന്ന് കഴിക്കുന്നതിന് നിരോധനം ഇല്ലെന്നും പിന്നീട് ലോക്ഭവൻ വ്യക്തത വരുത്തിയിരുന്നു.

English Summary

Kerala Governor Om Prakash Mathur faces a complaint from SFI for allegedly associating his Instagram account with the BJP political party. SFI Thiruvananthapuram district secretary Nandan emailed the President, arguing that a constitutional office holder's neutrality is compromised by such actions. Mathur, a former BJP leader, assumed office on October 23.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA GOVERNOR, OM PRAKASH MATHUR, OM PRAKASH MATHUR INSTAGRAM, SFI COMPLAINT AGAINST GOVERNOR, SFI COMPLAINT TO PRESIDENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA