SignIn
Kerala Kaumudi Online
Wednesday, 02 September 2026 4.34 PM IST

ക്രെയിനിന് പിന്നിൽ സ്കൂൾ ബസ്  ഇടിച്ച് അപകടം;  ഡ്രെെവർക്ക് ദാരുണാന്ത്യം

bus

തിരുവനന്തപുരം: നിർത്തിയിട്ടിരുന്ന ക്രെയിനിന് പിന്നിൽ സ്കൂൾ ബസ് ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. ബസിന്റെ ഡ്രെെവറും നഗരൂർ സ്വദേശിയുമായ ഷാജിയാണ് മരിച്ചത്. കല്ലമ്പലം നാവായികുളത്താണ് ഇന്ന് രാവിലെ അപകടം നടന്നത്.

ബസിലുണ്ടായിരുന്ന മറ്റ് അഞ്ച് അദ്ധ്യാപകർക്കും പരിക്കേറ്റു. ഇവരെ അടുത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏഴ് അദ്ധ്യാപകരാണ് ബസിൽ ഉണ്ടായിരുന്നതെന്നാണ് വിവരം. അപകടകാരണം ഇതുവരെ വ്യക്തമല്ല. കല്ലമ്പലം ഭാഗത്തേക്ക് അദ്ധ്യാപകരുമായി പോകുകയായിരുന്ന അയിരൂർ എംജിഎം സ്കൂളിലെ ബസാണ് തട്ടുപാലത്തിന് സമീപം അപകടത്തിൽപ്പെട്ടത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ACCIDENT, BUS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA