SignIn
Kerala Kaumudi Online
Thursday, 05 November 2026 2.45 AM IST

ഗ്യാനേഷിനെതിരെയുള്ള അന്വേഷണം നിയമോപദേശപ്രകാരം: ചെന്നിത്തല

ramesh-chennithala

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരായ അഴിമതി ആരോപണത്തിൽ വ്യക്തമായ നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് അന്വേഷണത്തിന് അനുമതി നൽകിയതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച ശേഷം ചൊവ്വാഴ്ച വൈകിട്ടാണ് അന്വേഷണത്തിന് അനുമതി നൽകിയതെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.

കേരളത്തിൽ പൊതുമരാമത്ത് സെക്രട്ടറിയായിരിക്കെ ഗ്യാനേഷ് കുമാർ നടത്തിയതായി ആരോപിക്കപ്പെട്ട ക്രമക്കേടുകളെക്കുറിച്ചാണ് അന്വേഷണം.

എം.സി. റോഡ് വികസന പദ്ധതിയുടെ കരാറുമായി ബന്ധപ്പെട്ട് രണ്ടു കോടി രൂപ കോഴ ആവശ്യപ്പെട്ടെന്ന കരാറുകാരൻ സാജന്റെ പരാതിയാണ് നടപടിക്ക് ആധാരം. ഏകദേശം 17 കോടി രൂപയുടെ പ്രവൃത്തിബില്ലുകൾ തടഞ്ഞുവച്ചെന്നും പരാതിയിൽ ആരോപിക്കുന്നു. പദ്ധതിയുടെ മലേഷ്യൻ എൻജിനിയർ ലീ സീ ബീന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട ആരോപണങ്ങളും അന്വേഷണത്തിന്റെ പരിധിയിൽ വരും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAMESH CHENNITHALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA