SignIn
Kerala Kaumudi Online
Saturday, 03 October 2026 9.58 AM IST

കാട്ടാക്കട സംഭവം: അറസ്റ്റ് വൈകുന്നതെന്തെന്ന് ഹൈക്കോടതി

kattakada

കൊച്ചി: കാട്ടാക്കടയിൽ പിതാവിനെയും മകളെയും ആക്രമിച്ച കെ.എസ്.ആർ.ടി.സി ജീവനക്കാരെ അറസ്റ്റുചെയ്യാൻ വൈകുന്നതെന്താണെന്ന് ഹൈക്കോടതി ചോദിച്ചു. പ്രതികൾ ഒളിവിലാണെന്ന് സർക്കാർ മറുപടി നൽകി. പ്രതികളെ സസ്പെൻഡ് ചെയ്തു. ഇനി നടപടിയെടുക്കേണ്ടത് പൊലീസാണെന്ന് ചൂണ്ടിക്കാട്ടിയ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ,​ കെ.എസ്.ആർ.ടി.സി എം.ഡി മാപ്പുപറഞ്ഞതിനെ അഭിനന്ദിച്ചു. ബഹുഭൂരിപക്ഷം ജീവനക്കാരും നന്നായി പെരുമാറുന്നവരാണ്. ചിലർ മോശമാവുമ്പോൾ എല്ലാവരും മോശക്കാരാണെന്ന ധാരണ വരും. കഴിഞ്ഞ ദിവസം ബസിൽ നിന്ന് കുട്ടി റോഡിൽ തെറിച്ചുവീണ സംഭവത്തിലും അലംഭാവമുണ്ടായില്ലേയെന്ന് കോടതി ചോദിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KATTAKADA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA