SignIn
Kerala Kaumudi Online
Saturday, 30 May 2026 3.56 AM IST

ജോലി വാഗ്ദാനം നൽകി പീഡനം: ഡി.വൈ.എഫ്.ഐ നേതാവിനെതിരെ കേസ് 

sujith

ശ്രീകൃഷ്ണപുരം: ജോലി വാഗ്ദാനം ചെയ്ത് ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ ഡി.വൈ.എഫ്.ഐ നേതാവിനെതിരെ പൊലീസ് കേസെടുത്തു. പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശിയായ യുവതിയുടെ പരാതിയിൽ ശ്രീകൃഷ്ണപുരം പഞ്ചായത്ത് മെമ്പറും വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ ചാത്തൻകുന്ന് ചങ്ങുത്തൊടി വീട്ടിൽ സി.സുജിത്തി(32)നെതിരെയാണ് കേസ്. ഒളിവിലുള്ള പ്രതിക്കായി ശ്രീകൃഷ്ണപുരം പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. ഡി.വൈ.എഫ്‌.ഐ നേതാവായ സുജിത്ത് ശ്രീകൃഷ്ണപുരം സഹകരണ ബാങ്കിന് കീഴിലുള്ള നീതി മെഡിക്കൽ ലാബിൽ പി.ആർ.ഒ ആണ്. 25 കാരിയായ യുവതിക്ക് സൊസൈറ്റിയിൽ ജോലി നൽകാമെന്ന് വാഗ്ദാനം നൽകി ചാത്തംകുന്നിലുള്ള വസതിയിൽ വെച്ചും മറ്റു സ്ഥലങ്ങളിൽ എത്തിച്ചും ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA