
തിരുവനന്തപുരം: വാഗ്ദാനം മാത്രമായി നയപ്രഖ്യാപനം മാറരുതെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അഴിമതിയുടെയും ദുർഭരണത്തിന്റെയും മുൻകാല ചരിത്രം തിരുത്തി, മാറ്റങ്ങൾ കൊണ്ടുവരാൻ കോൺഗ്രസ് സർക്കാർ തയാറാവണം. മുൻ മുഖ്യമന്ത്രിയുടെ മകൾക്ക് എതിരെയുള്ള അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്ന് പറയുന്നവർ മകളുടെ കമ്പനിക്ക് ഒരു മൈനിംഗ് കമ്പനി വെറുതെ എന്തിന് മാസംതോറും പണം നൽകിയെന്ന് വിശദീകരിക്കണം. കോൺഗ്രസ് നേതാക്കൾക്കും സി.എം.ആർ.എൽ കമ്പനി പണം നൽകിയെന്ന വിവരം സി.പി.എമ്മിന് അറിയാമായിരുന്നെങ്കിൽ 10 വർഷം അധികാരത്തിലിരുന്നപ്പോൾ എന്തുകൊണ്ട് മൗനം പാലിച്ചെന്ന് വ്യക്തമാക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |