
കൊച്ചി: വനിതാ എസ്.ഐമാരുടെ പരാതിയിൽ പോഷ് ആക്ട് പ്രകാരം ആഭ്യന്തര പരാതി പരിഹാര സമിതി (ഐ.സി.സി) സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പത്തനംതിട്ട മുൻ എസ്.പി വി.ജി.വിനോദ്കുമാർ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ രഹസ്യവാദം വേണമെന്ന് ആവശ്യം. അടച്ചിട്ട കോടതി മുറിയിലോ, ചേംബറിലോ ഹർജി പരിഗണിക്കണമെന്ന് വനിതാ എസ്.ഐമാരുടെ അഭിഭാഷകയാണ് ആവശ്യപ്പെട്ടത്. ഇക്കാര്യത്തിൽ തീരുമാനമെടുക്കാമെന്ന് കോടതി പറഞ്ഞു. മറുപടി സത്യവാങ്മൂലം ഫയൽ ചെയ്യാൻ എസ്.ഐമാർ സമയം തേടിയതിനാൽ ജസ്റ്റിസ് ഹരിശങ്കർ വി.മേനോൻ ഹർജി ജൂലായ് ആറിലേക്ക് മാറ്റി.
ഔദ്യോഗിക നടപടിയുടെ ഭാഗമായാണ് സന്ദേശമയച്ചതെന്നും ലൈംഗിക ചുവയുള്ള സന്ദേശമയച്ചതായി ആരോപണമില്ലെന്നും വിനോദ്കുമാർ വാദിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |