
ആലപ്പുഴ: വി.എസ്. അച്യുതാനന്ദൻ ഉണ്ടായിരുന്നെങ്കിൽ പാർട്ടിയെ ഒറ്റുകൊടുക്കാനായി നിൽക്കുന്നവരെ വെറുതെ വിടില്ലായിരുന്നെന്നും എല്ലാ വഞ്ചകന്മാരുടെയും മുഖത്തുനോക്കി മറുപടി നൽകുമായിരുന്നെന്നും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം സജി ചെറിയാൻ എം.എൽ.എ പറഞ്ഞു. വലിയചുടുകാട്ടിൽ വി.എസ് അനുസ്മരണ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ അഭാവം പാർട്ടി ഇന്ന് നേരിടുന്നുണ്ട്. വി.എസിന്റെ പാതയിൽ നമ്മൾ സഞ്ചരിക്കും. ആലപ്പുഴയുടെ മണ്ണിൽ പാർട്ടിക്ക് എന്തെങ്കിലും കുറവ് സംഭവിച്ചാൽ ഇരട്ടിശക്തിയോടെ തിരിച്ചുകൊണ്ടുവരാൻ പ്രതിജ്ഞയെടുക്കുന്ന ദിനമാണ് വി.എസ് ദിനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |