SignIn
Kerala Kaumudi Online
Wednesday, 22 July 2026 3.27 AM IST

ടിനി ടോമിന്റെ മൊഴിയെടുത്തു

l

കൊച്ചി: അൻസിബ ഹസനെതിരെ വർഗീയ പരാമർശം നടത്തിയെന്ന കേസിൽ ടിനി ടോമിൽ നിന്ന് അന്വേഷണ സംഘം മൊഴിയെടുത്തു. കോടതി ഉത്തരവിനെ തുടർന്ന് ടിനിയെ പ്രതിയാക്കി കടവന്ത്ര പൊലീസ് എടുത്ത കേസിലാണിത്. ഇന്നലെ വൈകിട്ട് 5ന് കടവന്ത്ര സ്റ്റേഷനിൽ ഹാജരായ ടിനി രാത്രി എട്ടരയോടെ മടങ്ങി. അൻസിബയുടെ ആരോപണങ്ങൾ പൂർണമായി നിഷേധിച്ചുകൊണ്ടുള്ള മൊഴിയാണ് അദ്ദേഹം നൽകിയത്. ടിനിയുടെ മൊബൈൽ ഫോൺ ഉൾപ്പെടെ പരിശോധിക്കാൻ പൊലീസ് തീരുമാനിച്ചു.

അ​തേ​സ​മ​യം,​​​ ​അ​പ​കീ​ർ​ത്തി​ക​ര​മാ​യ​ ​പ​രാ​മ​ർ​ശ​ങ്ങ​ളു​ടെ​ ​പേ​രി​ൽ​ ​ന​ടി​ ​ല​ക്ഷ്മി​പ്രി​യ​യ്‌​ക്കെ​തി​രെ​ ​അ​ൻ​സി​ബ​ ​ഹ​സ​ൻ​ ​ന​ൽ​കി​യ​ ​പ​രാ​തി​യി​ൽ​ ​ക്രി​മി​ന​ൽ​ ​കേ​സെ​ടു​ക്കാ​നു​ള്ള​ ​വ​സ്തു​ത​ക​ളി​ല്ലെ​ന്ന് ​പ്രോ​സി​ക്യൂ​ഷ​ൻ​ ​എ​റ​ണാ​കു​ളം​ ​മ​ജി​സ്ട്രേ​ട്ട് ​കോ​ട​തി​യെ​ ​അ​റി​യി​ച്ചു.​ ​അ​പ​കീ​ർ​ത്തി​ ​കേ​സാ​യി​ ​മാ​ത്ര​മേ​ ​പ​രി​ഗ​ണി​ക്കാ​നാ​കൂ​ ​എ​ന്നാ​ണ് ​പ്രോ​സി​ക്യൂ​ഷ​ന്റെ​ ​നി​ല​പാ​ട്.​ ​കേ​സ് ​വി​ധി​ ​പ​റ​യാ​നാ​യി​ 27​ലേ​ക്ക് ​മാ​റ്റി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TINY TOM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA