
തിരുവനന്തപുരം: വെളിച്ചെണ്ണ, തേയില, കാപ്പി തുടങ്ങി 11 ഉത്പന്നങ്ങൾക്ക് ആഗോള വിപണിയിലും ഓൺലൈൻ വിൽപ്പനയിലും കേരള ബ്രാൻഡ് ഉപയോഗിക്കാനുള്ള വ്യവസ്ഥകളിൽ ഇളവ് വരുത്തി സർക്കാർ ഉത്തരവായി. ബി.ഐ.എസ് സർട്ടിഫിക്കറ്റ് രണ്ടുവർഷത്തിനകം വാങ്ങിയാൽ മതി. അതുവരെ കേരള ബ്രാൻഡ് ഉപയോഗിക്കാം. കേരളത്തിൽ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിലും കേരളത്തിൽ നിർമ്മാണ യൂണിറ്റ് ഉണ്ടായിരിക്കണമെന്നതാണ് പുതിയ വ്യവസ്ഥകൾ.
ബി.ഐ.എസ് സർട്ടിഫിക്കേഷനും കേരളത്തിൽ രജിസ്റ്റർ ചെയ്യേണ്ടതും നിർബന്ധമായിരുന്നു.
നെയ്യ്, തേൻ, കുപ്പിവെള്ളം, പ്ലൈവുഡ്, ചെരുപ്പ്, പി.വി.സി പൈപ്പ്, സർജിക്കൽ റബ്ബർ ഗ്ലൗസ്, കാലിത്തീറ്റ എന്നിവയാണ് ഇളവ് ലഭിക്കുന്ന മറ്റ് ഉത്പന്നങ്ങൾ.
കേരള ബ്രാൻഡിന് അപേക്ഷ സമർപ്പിക്കേണ്ടത് താലൂക്ക് തലത്തിലാണ്. ഇൻഡസ്ട്രീസ് എക്സ്റ്റൻഷൻ ഓഫീസറുടെ പരിശോധനയ്ക്ക് ശേഷം താലൂക്ക് ലെവൽ കമ്മിറ്റിയാണ് അന്തിമ അനുമതി നൽകുന്നതെന്നും വ്യവസായ വകുപ്പിന്റെ ഉത്തരവിൽ വ്യക്തമാക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |