
ജന്തർമന്ദറിൽ പരിക്കേറ്റ വിദ്യാർത്ഥിനി സുപ്രീംകോടതിയിൽ
ന്യൂഡൽഹി: സമര ഡ്യൂട്ടിക്കെത്തുന്ന പൊലീസുകാർ നെയിം ബാഡ്ജ് ധരിക്കണമെന്നത് നിർബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പൊതുതാത്പര്യഹർജി. ജൂലായ് 20ന് കോക്രോച്ച് ജനതാ പാർട്ടിയുടെ പാർലമെന്റ് മാർച്ചിനിടെ പരിക്കേറ്റ പാട്ന ഐ.ഐ.ടിയിലെ വിദ്യാർത്ഥിനി തോഷിവ യാദവാണ് കോടതിയെ സമീപിച്ചത്. സമരങ്ങളിലെ ആൾക്കൂട്ടത്തെ കൈകാര്യം ചെയ്യുന്നതിൽ ഏകീകൃത പ്രോട്ടോകോൾ രൂപീകരിക്കണമെന്നതാണ് മറ്റൊരാവശ്യം. പാർലമെന്റ് കവാടത്തിനു മുന്നിൽ നിന്ന് മടങ്ങവേ, നെയിം ബാഡ്ജില്ലാത്ത പൊലീസുകാർ വളഞ്ഞിട്ട് ആക്രമിച്ച്, തലയുടെ പിൻഭാഗത്ത് ആഴത്തിൽ മുറിവുണ്ടായെന്നും നിരവധി തുന്നലിട്ടെന്നും വിദ്യാർത്ഥിനിയുടെ ഹർജിയിൽ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |