
വാണിജ്യ എൽ.പി.ജി സിലിണ്ടറിന് ₹200വില കുറച്ചു
കൊച്ചി: ഹോട്ടലുകൾക്കും റെസ്റ്ററന്റുകൾക്കും ആശ്വാസം പകർന്ന് പൊതുമേഖല എണ്ണക്കമ്പനികൾ വാണിജ്യ എൽ.പി.ജി സിലിണ്ടറിന്റെ വില 200 രൂപയ്ക്കടുത്ത് കുറച്ചു. തിരുവനന്തപുരത്ത് 19 കിലോഗ്രാം എൽ.പി.ജി സിലിണ്ടറിന്റെ വില 197.5 രൂപ കുറഞ്ഞ് 2,744 രൂപയായി. ഡൽഹിയിൽ സിലിണ്ടറിന് 202 രൂപയും കൊൽക്കത്തയിൽ 209 രൂപയുമാണ് കുറഞ്ഞു. തുടർച്ചയായ രണ്ടാം മാസമാണ് വാണിജ്യ സിലിണ്ടറിന് വില കുറയ്ക്കുന്നത്. കഴിഞ്ഞമാസവും 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് വില കുറച്ചിരുന്നു. ഗാർഹിക ആവശ്യത്തിനുള്ള എൽ.പി.ജി സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല.
കൊച്ചി വില
2,753 രൂപ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |