
തിരുവനന്തപുരം:ജുവല്ലറി പണിശാലകളിലും വ്യാപാരശാലകളിലും നടത്തിയ നികുതി പരിശോധനയെ അപലപിച്ച് കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ.മാദ്ധ്യമശ്രദ്ധ നേടുകയും സ്വർണ്ണ വ്യാപാര മേഖലയെ അപകീർത്തിപ്പെടുത്തുന്നതുമായിരുന്നു ലക്ഷ്യമെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ജനറൽസെക്രട്ടറി അഡ്വ.എസ്.അബ്ദുൽനാസർ എന്നിവർ ആരോപിച്ചു.
വിപുലമായ പ്രചാരണത്തോടെ നടത്തിയ പരിശോധനകളിൽ നികുതിവെട്ടിപ്പ് സംബന്ധിച്ച് ഒന്നും പുറത്തുവന്നിട്ടില്ല. കൂടാതെ പരിശോധനയിൽ വിവിധ കോളേജുകളിൽ നിന്നുള്ള രണ്ടാംവർഷ ഡിഗ്രി വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ചുവെന്നും അസോസിയേഷൻ ചൂണ്ടിക്കാട്ടി.ഇക്കാര്യത്തിൽ സർക്കാർ അന്വേഷിച്ച് സത്യം പുറത്തുകൊണ്ടുവരണമെന്നും അസോസിയേഷൻ കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |