SignIn
Kerala Kaumudi Online
Saturday, 12 September 2026 2.08 AM IST

മുട്ടിൽ വഞ്ചനക്കേസ്: അഗസ്റ്റിൻ സഹോദരന്മാർ ഹാജരായി

d

കൊച്ചി: മുട്ടിൽ വഞ്ചനക്കേസിൽ പ്രതികളായ അഗസ്റ്റിൻ സഹോദരന്മാർ വിചാരണയ്ക്കായി ചോറ്റാനിക്കര മജിസ്ട്രേട്ട് കോടതിയിൽ ഓൺലൈനായി ഹാജരായി. വിചാരണ സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതിയുടെ പരിഗണനയിലുണ്ടെന്ന് ഇവർ അറിയിച്ചു. തുടർന്ന് കേസ് 19ലേക്ക് മാറ്റി.

വയനാട് മുട്ടിൽ വനമേഖലയിൽനിന്ന് മരംമുറിച്ച് കടത്തിയതിലെ പ്രധാനകേസിൽ കുറ്റപത്രം സമർപ്പിച്ചിട്ടില്ലെന്നും അതിനാൽ വിചാരണ മാറ്റണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു. രണ്ടും വെവ്വേറെ കേസാണെന്ന് കോടതി പരാമർശിച്ചു.

അനധികൃതമായി വെട്ടിയ തടികൾ 1.40 കോടിക്ക് വിറ്റ് എറണാകുളം കരിമുകൾ സ്വദേശി എം.എം.അലിയാരെ വഞ്ചിച്ചെന്ന കേസാണ് ചോറ്റാനിക്കര കോടതി പരിഗണിക്കുന്നത്. റോജി അഗസ്റ്റിൻ, ജോസ്‌കുട്ടി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ എന്നിവരാണ് മുഖ്യപ്രതികൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MUTTIL CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA