
തിരുവനന്തപുരം: സ്വയം സൃഷ്ടിച്ച പ്രതിസന്ധി അവസരമാക്കി വൈദ്യുതിസ്വകാര്യവൽക്കരണത്തിലേക്ക് സംസ്ഥാനത്തെ തള്ളിവിടാനുള്ള ഗൂഢശ്രമങ്ങളാണ് സംസ്ഥാന സർക്കാർ നടത്തുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്.
ഇത് പ്രതിസന്ധിയെ കൂടുതൽ ഗുരുതരമാക്കും.
എൽ.ഡി.എഫ് സർക്കാർ ഭരണത്തിലിരുന്ന പത്ത് വർഷക്കാലം പവർകട്ട് ഇല്ലാത്ത സംസ്ഥാനമായി കേരളം മാറിയിരുന്നു. വൈദ്യുതി വിതരണം ഉണ്ടാകുന്നതും ഇല്ലാതിരിക്കുന്നതും എപ്പോഴാണെന്ന അറിവു പോലും നൽകാൻ സംസ്ഥാന സർക്കാർ തയ്യാറാവുന്നില്ല.
ദീർഘകാലകരാറിൽ വസ്തുതകളെല്ലാം മറച്ചുവെച്ച് കള്ളക്കഥകളാണ് യു.ഡി.എഫും വലതുപക്ഷ മാദ്ധ്യമങ്ങളും പ്രചരിപ്പിക്കുന്നത്. പ്രതിസന്ധി ന്യായീകരിക്കുന്നതിന് കള്ളക്കഥകൾ പ്രചരിപ്പിക്കുന്നതിന് പകരം പ്രായോഗികനടപടികളിലേക്കാണ് കടക്കേണ്ടത്.
വൈദ്യുതമേഖലയിൽ സർക്കാർ കാണിക്കുന്ന കെടുകാര്യസ്ഥതയ്‌ക്കെതിരെ സെപ്തംബർ 12 ന് ബ്രാഞ്ച് തലത്തിൽ പ്രതിഷേധപരിപാടികൾ സംഘടിപ്പിക്കുമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |