SignIn
Kerala Kaumudi Online
Saturday, 12 September 2026 2.13 AM IST

റേഷൻ മണ്ണെണ്ണ: വിലയിലും അളവിലും മാറ്രമില്ല

s

തിരുവനന്തപുരം: സംസ്ഥാനത്ത് ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള ക്വാർട്ടറിൽ റേഷൻ കാർഡ് ഉടമകൾക്കുള്ള മണ്ണെണ്ണ വിഹിതം 4068 കിലോ ലിറ്ററായി (40.68 ലക്ഷം ലിറ്റർ) തുടരും. കേന്ദ്ര പെട്രോളിയം മന്ത്രാലയമാണ് വിഹിതം നിശ്ചയിച്ചത്. വിലയിൽ ഈ ക്വാർട്ടറിലും മാറ്റമില്ല. നിലവിൽ ലിറ്ററിന് 71 രൂപയാണ്

വില്പനവില. കഴിഞ്ഞ സാമ്പത്തിക വർഷം 3 മാസത്തെ ഓരോ ക്വാർട്ടറിനും 5676 കിലോലിറ്റർ (56.76 ലക്ഷം ലിറ്റർ) ആയിരുന്നു. ഈ വർഷം ഏപ്രിൽ മുതലാണ്

വിഹിതം കുറച്ചത്. നിലവിലെ റേഷൻ വിഹിതത്തിൽ നിന്ന് ഒരുഭാഗം മത്സ്യബന്ധന ആവശ്യങ്ങൾക്ക് നൽകാൻ സംസ്ഥാന സർക്കാരിന് കേന്ദ്രം അനുവാദം നൽകിയിട്ടുമുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA