
കൊല്ലം: കെ.എസ്.ആർ.ടി.സി പ്രിയദർശിനി ബസിലെ വനിതാകണ്ടക്ടറോട് അപമര്യാദയായി പെരുമാറിയ തമിഴ്നാട് സ്വദേശി പിടിയിൽ. തമിഴ്നാട് കുളച്ചൽ സ്വദേശി സെൽഡണാണ് (47) കൊല്ലം ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്. വ്യാഴാഴ്ച വൈകിട്ട് അഞ്ചോടെയായിരുന്നു സംഭവം. കൊല്ലം- കുളത്തൂപ്പുഴ റൂട്ടിലോടുന്ന പ്രിയദർശിനി ബസിലെ കണ്ടക്ടറെയാണ് മദ്യലഹരിയിൽ ആക്രമിച്ചത്. റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് കയറിയ പ്രതി യാത്രക്കാരെ ശല്യം ചെയ്തത് കണ്ടക്ടർ ചോദ്യം ചെയ്തു. ഇതോടെ കണ്ടക്ടറെ ആക്രമിക്കുകയായിരുന്നു. യാത്രക്കാർ പ്രതിയെ തടഞ്ഞുവച്ച് പൊലീസിൽ വിവരമറിയിച്ചു. കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ജയശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |