SignIn
Kerala Kaumudi Online
Monday, 19 October 2026 1.34 AM IST

സി.പി.എം കണ്ണൂർ വിശാല ജില്ലാ കമ്മിറ്റി: പി.പി.ദിവ്യയെ വീണ്ടും ഉൾപ്പെടുത്താൻ നീക്കം 

f

കണ്ണൂർ: കണ്ണൂരിൽ സി.പി.എം വിശാല ജില്ലാ കമ്മിറ്റിയിൽ ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ് അവതരിപ്പിച്ച

റിപ്പോർട്ടിന്മേൽ നടന്ന ചർച്ചയിൽ സംസ്ഥാന നേതൃത്വത്തിനെതിരെ വിമർശനമുയർന്നു.

എ.ഡി.എം. നവീൻ ബാബുവിന്റെ മരണത്തെ തുടർന്ന് ജില്ലാ കമ്മിറ്റിയിൽനിന്ന് ഒഴിവാക്കപ്പെട്ട പി.പി. ദിവ്യയെ തിരിച്ചെടുക്കുന്നത് സംബന്ധിച്ച് പാർട്ടിയിൽ ശക്തമായ ആലോചന നടക്കുന്നുണ്ടെന്നാണ് വിവരം. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പി.കെ. ശ്രീമതിയും ഇ.പി. ജയരാജനും ദിവ്യയെ അനുകൂലിക്കുന്നു. നിലവിൽ ബ്രാഞ്ച് കമ്മിറ്റി

അംഗം മാത്രമാണ് ദിവ്യ . പത്തനംതിട്ട ജില്ലാ നേതൃത്വത്തിന്റെ സമ്മർദ്ദവും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ നിലപാടുമാണ് അന്ന് നടപടിക്ക് ഇടയാക്കിയത്.
ജില്ലാ കമ്മിറ്റിയിൽ ടി.കെ. ഗോവിന്ദൻ, വി. കുഞ്ഞികൃഷ്ണൻ എന്നിവരുടെ ഒഴിവുകളാണുള്ളത്. ഇവ നികത്തുന്നതിനൊപ്പം ഏരിയ സെക്രട്ടറിമാരെയും വർഗ ബഹുജന സംഘടനാ നേതാക്കളെയും ക്ഷണിതാക്കളായി ഉൾപ്പെടുത്തും. ഏഴു പേരെങ്കിലും പുതുതായി എത്തിയേക്കും. ജില്ലാ കമ്മിറ്റി വിപുലീകരിക്കും. മറ്റു ജില്ലകളിൽ സംഭവിച്ചത് കണ്ണൂരിലും ആവർത്തിക്കുമെന്നാണ് വിലയിരുത്തൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA