SignIn
Kerala Kaumudi Online
Friday, 06 November 2026 1.49 AM IST

മുഖ്യമന്ത്രിയുടെ വിമാനയാത്രയിൽ അഴിമതിയില്ലെന്ന് ഡി.ജി.പി

a

തിരുവനന്തപുരം: മുഖ്യമന്ത്രി മലപ്പുറത്തേക്ക് ചാർട്ടേഡ് വിമാനത്തിൽ പോയതിൽ അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റം നിലനിൽക്കില്ലെന്ന് ഡി.ജി.പി റവാഡ ചന്ദ്രശേഖർ ലോകായുക്തയെ അറിയിച്ചു. കെ.എം. ഷാജഹാൻ നൽകിയ ഹർജിയിലാണിത്. അധികാര ദുർവിനിയോഗവും അഴിമതിയുമില്ലാത്തതിനാൽ പരാതി തള്ളിക്കളയണം. സർക്കാരിനെ കക്ഷിയാക്കാത്തതിനാൽ പരാതി നിയമപരമായി നിലനിൽക്കില്ല. ദുരന്തനിവാരണ ചുമതല മുഖ്യമന്ത്രിക്കാണ്. രക്ഷാപ്രവർത്തനം വേഗത്തിലാക്കാനും മരിച്ചവരുടെ കുടുംബങ്ങളെ സന്ദർശിക്കാനും പ്രളയമുണ്ടായ സ്ഥലം സന്ദർശിക്കേണ്ടത് അദ്ദേഹത്തിന്റെ ബാദ്ധ്യതയായിരുന്നു. വാടക ഹെലികോപ്ടർ കമ്പനിയായ ചിപ്സൺ പ്രൈവറ്റ് ലിമിറ്റഡാണ് വിമാനം ഏർപ്പാടാക്കിയത്. യാത്ര ചെയ്തതിലൂടെ മുഖ്യമന്ത്രി യാതൊരുവിധ സാമ്പത്തിക നേട്ടവും കൈപ്പറ്റിയിട്ടില്ല. ഷാജഹാന്റെ പരാതിയിൽ കഴമ്പില്ലെന്നും ഡി.ജി.പി അറിയിച്ചു. വിമാനത്തിന്റെ പണം ചിപ്സൺ നൽകിയത് ഹെലികോപ്ടർ വാടകക്കരാർ പുതുക്കാനെന്നാരോപിച്ചുള്ളതാണ് ഹർജി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: A
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA