
തിരുവനന്തപുരം: സ്‌പെഷ്യൽ സ്‌കൂളുകൾക്കായി നടത്തുന്ന പ്രവൃത്തി പരിചയ മേളകളിൽ ജനറൽ സ്‌കൂളുകളിൽ പഠിക്കുന്ന ഭിന്നശേഷി കുട്ടികൾക്കും പങ്കെടുക്കാൻ അവസരം നൽകണമെന്ന് സംസ്ഥാന ഭിന്നശേഷി കമ്മിഷണറേറ്റ് പൊതുവിദ്യാഭ്യാസ വകുപ്പിന് നിർദ്ദേശം നൽകി. നിലവിൽ സ്‌പെഷ്യൽ സ്‌കൂൾ മേളകളിൽ ജനറൽ സ്‌കൂളുകളിലെ ഭിന്നശേഷി കുട്ടികൾക്ക് പ്രവേശനം ഇല്ല. ജനറൽ സ്‌കൂളിലെ സാധാരണ കുട്ടികൾക്കൊപ്പമുള്ള മേളകളിൽ പരിമിതികൾ മൂലം ഇവർക്ക് മത്സരിക്കാനും കഴിയുന്നില്ല. ഇരുമേളകളിൽ നിന്നും പുറന്തള്ളപ്പെടുകയാണ്. ഈ വിവേചനം ഒഴിവാക്കാനാണ് ജനറൽ സ്‌കൂളിലെ ഭിന്നശേഷി കുട്ടികൾക്കും സ്‌പെഷ്യൽ സ്‌കൂൾ മേളകളിൽ പങ്കെടുക്കാൻ അനുമതി നൽകണമെന്ന് സംസ്ഥാന കമ്മിഷണർ ഡോ.പി.ടി.ബാബുരാജ് നിർദ്ദേശം നൽകിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |