
തിരുവനന്തപുരം:കേരള സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ 642പോയിന്റുമായി തൃശൂർ ജില്ല ഓവറോൾ ചാമ്പ്യൻഷിപ്പിനുള്ള സ്വർണ്ണക്കപ്പ് നേടി. 582പോയിന്റുമായി മലപ്പുറത്തിനാണ് രണ്ടാംസ്ഥാനം.
മെന്റലി ചലഞ്ച്ഡ് വിഭാഗത്തിൽ 112പോയിന്റുളള തൃശൂരിനാണ് ഓവറോൾ കിരീടം. 105പോയിന്റുളള തിരുവനന്തപുരത്തിനാണ് രണ്ടാംസ്ഥാനം. മെന്റലി ചലഞ്ച്ഡ് വിഭാഗത്തിൽ സ്കൂളിനുള്ള ഒന്നാംസ്ഥാനം 67 പോയിന്റുളള എറണാകുളം നിർമ്മലാസദനാണ്. 61 പോയിന്റുളള തൃശൂർ പെരിങ്ങണ്ടൂർ പോപ്പ് പോൾ മേഴ്സിസ്കൂളാണ് രണ്ടാമത്.
കാഴ്ചപരിമിതിയുള്ളവരുടെ വിഭാഗത്തിൽ 309പോയിന്റ് നേടി തിരുവനന്തപുരം ഒന്നാം സ്ഥാനത്തെത്തി. 236 പോയിന്റുളള കോട്ടയമാണ് രണ്ടാമത്. ഇതേവിഭാഗത്തിൽ മികച്ച സ്കൂളിനുള്ള ഓവറോൾ ചാമ്പ്യൻഷിപ്പ് 100പോയിന്റുളള കോഴിക്കോട് കൊളത്തറയിലെ കാലിക്കറ്റ് ഹയർ സെക്കന്ററി സ്കൂൾ ഫോർ ഹാന്റികാപ്പിഡിനാണ്. രണ്ടാംസ്ഥാനം കോട്ടയം ഒലസ്സ ഗവ.സ്കൂൾ ഫോർ ബ്ലയിന്റിനാണ്,94 പോയിന്റ്.
കേൾവിപരിമിതരുടെ വിഭാഗത്തിൽ ഒന്നാമത്തെ ജില്ല 364 പോയിന്റുളള തൃശൂരാണ്. 314 പോയിന്റുളള മലപ്പുറം രണ്ടാം സ്ഥാനത്താണ്.
കേൾവിപരിമിതവിഭാഗത്തിലെ ഒന്നാമത്തെ സ്കൂൾ 135 പോയിന്റുളള എറണാകുളം മണിമംഗലം സെന്റ് കാർമൽ ബധിര വിദ്യാലയമാണ്. രണ്ടാമത്തെ സ്കൂൾ 133 പോയിന്റുളള വയനാട് സെന്റ് റോസെലൂസ് സ്കൂൾ ഫോർ സ്പീച്ച് ആന്റ് ഹിയറിംഗുമാണ്. ശശി തരൂർ എം.പി സമ്മാനദാനം നിർവ്വഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |