SignIn
Kerala Kaumudi Online
Sunday, 08 November 2026 1.31 AM IST

യുവ ഡോക്ടറുടെ ഫോണിൽ നിരവധി യുവതികളുമായുള്ള സ്വകാര്യദൃശ്യങ്ങൾ

e

കൊച്ചി: ചികിത്സയ്‌ക്കെത്തിയ സ്ത്രീയുമായി സൗഹൃദം സ്ഥാപിച്ച ശേഷം മദ്യം നൽകി മയക്കി പീഡനത്തിന് ഇരയാക്കിയ യുവഡോക്ടർക്ക് കുരുക്കായി സ്വന്തം ഫോണിൽ പകർത്തിയ സ്വകാര്യ ദൃശ്യങ്ങൾ. പന്ത്രണ്ടോളം യുവതികളുമായുള്ള സ്വകാര്യ ദൃശ്യങ്ങൾ പ്രതിയായ ഡോ. ജോൺസൺ കെ. വർഗീസ് (41) ഫോണിൽ പകർത്തിയിരുന്നതായി പൊലീസ് കണ്ടെത്തി. ഇവർ പരാതിയുമായി മുന്നോട്ടു വന്നാൽ കേസെടുക്കാനാണ് തീരുമാനം. പരാതി നൽകിയ 50കാരി, തന്റെ ദൃശ്യങ്ങളും പകർത്തിയെന്ന സംശയം പ്രകടിപ്പിച്ചതിനെത്തുടർന്ന് ഫോൺ പരിശോധിച്ചപ്പോഴാണ് കൂടുതൽ ദൃശ്യങ്ങൾ കണ്ടെടുത്തത്.

ഒളിവിൽപ്പോയ ഡോക്ടർക്കായി പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയേക്കും. പ്രതി മുൻകൂർ ജാമ്യത്തിനായി ശ്രമിക്കുന്നതായും വിവരമുണ്ട്. അഭിഭാഷക കൂടിയായ നടി അതുല്യ ചന്ദ്ര (32), ബിബിൻ പെരുമ്പിള്ളി (42), കെ.ബി. വിഷ്ണു (31) എന്നിവർ അറസ്റ്റിലായ കടവന്ത്ര ബ്ലാക്ക്‌മെയിലിംഗ് കേസിലാണ് കഴിഞ്ഞദിവസം നാടകീയമായ വഴിത്തിരിവുണ്ടായത്. നടിയുടെ ബന്ധുവായ 50കാരിയാണ് ഡോക്ടർക്കെതിരെ പീഡനപരാതി നൽകിയത്. മദ്യം നൽകിയ ശേഷം കാക്കനാട് പരിസരത്തെ ഹോട്ടലിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി.

നടിയുടെ ജാമ്യാപേക്ഷ തള്ളി

ഡോക്ടറെ മർദിച്ച കേസിൽ, അതുല്യ ഉൾപ്പെടെ മൂന്നു പേരുടെയും ജാമ്യാപേക്ഷ എറണാകുളം ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി തള്ളി. അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യണമെന്നുമുള്ള പൊലീസിന്റെ ആവശ്യം കോടതി അംഗീകരിച്ചു. കടവന്ത്ര പൊലീസ് കസ്റ്റഡി അപേക്ഷ ഉടൻ നൽകും. ഡോക്ടറെ ആക്രമിച്ച കേസിൽ ആകെ 12 പ്രതികളാണുള്ളത്. ഒമ്പത് പേരെക്കൂടി പിടികൂടാനുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA