
തിരുവനന്തപുരം: പ്രമുഖ പരിസ്ഥിതി പ്രവർത്തകനും സർവകലാശാല സസ്യശാസ്ത്ര വിഭാഗം മുൻ റീഡറുമായിരുന്ന ഡോ.കമറുദ്ദീന്റെ ഓർമയ്ക്കായി ഡോ.കമറുദ്ദീൻ ഫൗണ്ടേഷൻ ഫോർ ബയോഡൈവേഴ്സിറ്റി കൺസർവേഷൻ ഏർപ്പെടുത്തിയ പരിസ്ഥിതി പുരസ്‌കാരത്തിന് എൻ.ബാദുഷ അർഹനായി. 25,000 രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം. 1976-ൽ ചന്ദനക്കൊള്ളയ്ക്കും ആനവേട്ടയ്ക്കും 22 ആദിവാസികൾ ഉൾപ്പെടെ കൊല്ലപ്പെട്ട സംഭവത്തിനുമെതിരെ നടന്ന പ്രക്ഷോഭങ്ങളിലൂടെയാണ് ബാദുഷ ശ്രദ്ധേയനാകുന്നത്.13ന് രാവിലെ 10ന് കാര്യവട്ടം സി.എൽ.ഐ.എഫ്, സി.വി.രാമൻ ഹാളിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി സി.പി.ജോൺ പുരസ്‌കാരം നൽകും. ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ പ്രൊഫ.അച്യുത് ശങ്കർ എസ്മു.നായർ മുഖ്യപ്രഭാഷണം നടത്തും. ജൂറി ചെയർമാൻ ഡോ. എഫ്. ജോർജ് ഡിക്രൂസ്, അംഗങ്ങളായ ഡോ. സുഹറാബീവി, ഡോ. മധുസൂദനൻ പിള്ള, ഒ. വി. ഉഷ എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാരജേതാവിനെ തിരഞ്ഞെടുത്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |