SignIn
Kerala Kaumudi Online
Wednesday, 22 July 2026 4.19 AM IST

സ്‌കൂളുകൾക്കുള്ള സേവനം കെ ഫോൺ നിറുത്തലാക്കി 

a

തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ സ്‌കൂളുകൾക്ക് നൽകിയിരുന്ന സൗജന്യ കെ ഫോൺ സേവനം നിറുത്തലാക്കി. ഇനി ബില്ലടക്കുന്നവർക്ക് മാത്രം ഇന്റർനെറ്റ് സേവനം നൽകിയാൽ മതിയെന്നാണ് തീരുമാനം. ഇത് സംബന്ധിച്ച് കെ ഫോൺ വിദ്യാഭ്യാസ വകുപ്പിന് ഇമെയിൽ അയച്ചു.

സംസ്ഥാനത്ത് 6000 സ്‌കൂളുകളിലാണ് കെ ഫോൺ സേവനം നൽകുന്നത്. ഒരോഫീസിനും ഇനി മുതൽ സൗജന്യമില്ലെന്നാണ് കെ ഫോണിന്റെ നിലപാട്. 2018 മുതലാണ് കെ ഫോൺ സേവനം ലഭിച്ച് തുടങ്ങിയത്. സംസ്ഥാനത്തെ എല്ലാവർക്കും കുറഞ്ഞ ചെലവിലും ഗുണമേന്മയുള്ളതുമായ ഇന്റർനെറ്റ് ലഭ്യമാക്കാനാണ് പദ്ധതി നടപ്പാക്കിയത്. സർക്കാർ ഓഫീസുകൾ, സ്‌കൂളുകൾ, ആശുപത്രികൾ, ഐടി പാർക്കുകൾ, മറ്റ് സർക്കാർ ഓഫീസുകൾ എന്നിവയെല്ലാം കെ ഫോൺ വഴി ബന്ധിപ്പിച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KFON
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA