SignIn
Kerala Kaumudi Online
Tuesday, 10 November 2026 1.19 AM IST

സ്റ്റാർ ക്ളാസിഫിക്കേഷൻ: അപേക്ഷ നിരസിച്ചവർക്ക് ബാർ ലൈസൻസ് പുതുക്കില്ല- മന്ത്രി

1

തിരുവനന്തപുരം: സ്റ്റാർ ക്ളാസിഫിക്കേഷനുള്ള അപേക്ഷ കേന്ദ്രടൂറിസം മന്ത്രാലയം നിരസിച്ച ബാറുകളുടെ ലൈസൻസ് പുതുക്കില്ലെന്ന് മന്ത്രി എം.ലിജു. ഇക്കാര്യമാണ് സർക്കാർ കോടതിയെ അറിയിച്ചത്. ബാർലൈസൻസ് പുതുക്കാൻ സ്റ്റാർ ക്ളാസിഫിക്കേഷൻ വേണം. ക്ളാസിഫിക്കേഷൻ നൽകുന്നത് കേന്ദ്രടൂറിസം മന്ത്രാലയമാണ്. കൊവിഡ്കാലം മുതൽ ക്ളാസിഫിക്കേഷന് കാലതാമസമുണ്ട്. കാലതാമസം വരുമ്പോൾ സംസ്ഥാന ടൂറിസംവകുപ്പിന്റെ അനുമതിയോടെ ലൈസൻസ് പുതുക്കിക്കൊണ്ടിരുന്നു. റിജക്ട് ചെയ്യപ്പെടുന്നവർക്ക് ലൈസൻസ് നഷ്ടമാവുന്നത് കാലതാമസം മൂലമല്ലല്ലോ. കേന്ദ്രടൂറിസം മന്ത്രാലയം വരുത്തുന്ന കാലതാമസമാണെങ്കിൽ അത് അപേക്ഷിക്കുന്നവരുടെ കുറ്റമല്ല. ഇത്തരം ബാറുകളുടെ ലിസ്റ്റ് എടുക്കാൻ കേന്ദ്രടൂറിസം വകുപ്പിന് കത്ത് നൽകാൻ നിർദ്ദേശിച്ചിട്ടുണ്ട്. അതിന്റെ പൂർണവിവരം ലഭ്യമായിട്ടില്ല.

കേന്ദ്രടൂറിസം വകുപ്പിന്റെ ജോലിഭാരം കൊണ്ട് ക്ളാസിഫിക്കേഷൻ കിട്ടിയില്ലെങ്കിൽ അപേക്ഷകരുടെ കുറ്റമല്ല. ടാക്സസ് സെക്രട്ടറി നൽകിയ സത്യവാങ്മൂലത്തിലും ഇതാണ് പറഞ്ഞിട്ടുള്ളത്. അപേക്ഷ നിരസിച്ച ബാറുകളുടെ ലൈസൻസ് പുതുക്കാനുള്ള ഉത്തരവാദിത്വം സർക്കാരിനില്ല. കേന്ദ്ര ടൂറിസം വകുപ്പ് സംസ്ഥാനസർക്കാരിന് ഇക്കാര്യം ചൂണ്ടിക്കാട്ടി കത്തയച്ചിരുന്നു. റിജക്ട് ചെയ്യപ്പെടാത്തവരുടെ കാര്യത്തിൽ ലൈസൻസ് നിഷേധിക്കുന്നത് ന്യായീകരിക്കാനാവില്ലെന്നും മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LIJU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA