
തിരുവനന്തപുരം:ക്യാബിനറ്റ് പദവിയുള്ള ഭരണ പരിഷ്കാര കമ്മിഷൻ ചെയർമാനായി മുസ്ലിം ലീഗ് നേതാവ് ഡോ.എം.കെ.മുനീറിനെ നിയമിക്കാൻ ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഡൽഹിയിലെ സംസ്ഥാനത്തിന്റെ പ്രത്യേക പ്രതിനിധിയായി ഫോർവേഡ് ബ്ളോക്ക് ദേശീയ ജനറൽ സെക്രട്ടറി ജി.ദേവരാജനെ നിയമിക്കും. ഇതും ക്യാബിനറ്റ് റാങ്കുള്ള പദവിയാണ്.
ലീഗിന്റെ സമുന്നത നേതാവായിരുന്ന സി.എച്ച്.മുഹമ്മദ് കോയയുടെ മകനാണ് മുനീർ. രണ്ടു തവണ മന്ത്രിയും നിരവധി തവണ നിയമസഭാംഗവുമായിരുന്നു. മുതിർന്ന കേരള കോൺഗ്രസ് നേതാവ് പി.ജെ.ജോസഫിനും ക്യാബിനറ്റ് റാങ്കോടെ നിയമനം നൽകാൻ യു.ഡി.എഫിൽ ധാരണയുണ്ട്. വയോജന കമ്മിഷൻ ചെയർമാൻ സ്ഥാനത്തേക്കാണ് അദ്ദേഹത്തെ പരിഗണിക്കുന്നത്. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ചാത്തന്നൂരിൽ നിന്നു മത്സരിക്കാനൊരുങ്ങിയ ജി.ദേവരാജൻ അവസാന നിമിഷം പിൻവാങ്ങുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |