
തിരുവനന്തപുരം: ഡിജിറ്റൽ ഗവേണൻസ് യാഥാർത്ഥ്യമാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി. കേരള ഐ.ടി മിഷന്റെ നേതൃത്വത്തിലുള്ള 'നമ്മുടെ കേരളം 2.0', സി.എക്സ്. ഇൻഡക്സ്, വാട്സ്ആപ്പ് സർവീസസ്, എ.ഐ ചാറ്റ്‌ബോട്ട്, കെ.എ.ഐ എന്നീ പൗരകേന്ദ്രീകൃത ഡിജിറ്റൽ സംരംഭങ്ങളുടെ ഉദ്ഘാടന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസിത രാജ്യങ്ങളെ മാതൃകയാക്കി കേരളം ഡിജിറ്റൽ പുരോഗതി കൈവരിക്കുമെന്നും മന്ത്രി പറഞ്ഞു. ഇലക്ട്രോണിക്സ് ആൻഡ് ഐ.ടി സ്‌പെഷ്യൽ സെക്രട്ടറി സീറാം സാംബശിവ റാവു മുഖ്യപ്രഭാഷണം നടത്തി. ഐ.ടി മിഷൻ ഡയറക്ടർ സന്ദീപ് കുമാർ, വാർഡ് കൗൺസിലർ ജി.വേണുഗോപാൽ, ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർ ഡോ.സജി ഗോപിനാഥ്, മെറ്റ സ്ട്രാറ്റജിക് പ്രോഗ്രാംസ് ആൻഡ് പാർട്ണർഷിപ്സ് ലീഡ് ദിവ്യ ഖേമേനി വധേരെ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |