SignIn
Kerala Kaumudi Online
Thursday, 01 October 2026 1.27 AM IST

റാഗിംഗ് വിരുദ്ധ നിയമവും ആപ്പും: പൊതുജനാഭിപ്രായം തേടി സർക്കാർ

ragging

തിരുവനന്തപുരം: റാഗിംഗ് വിരുദ്ധ നിയമവും പരാതിപ്പെടാനുള്ള ആപ്ലിക്കേഷനും ഏത് വിധത്തിലായിരിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ കൗൺസിൽ പൊതുജനാഭിപ്രായം തേടും. റാഗിംഗിനെത്തുടർന്ന് പൂക്കോട് വെറ്ററിനറി കോളേജിൽ മരിച്ച സിദ്ധാർത്ഥന്റെ പേരിൽ നിയമം വരുന്നത്. 'സിദ്ധാർത്ഥൻ ആന്റി റാഗിംഗ് ആൻഡ് സ്റ്റുഡന്റ് വെൽഫെയർ ആക്ട് ' എന്നാണ് പേര്. സിദ്ധാർത്ഥൻ സ്റ്റുഡന്റ് ഡിസ്ട്രസ് ആപ്പ് എന്ന ആപ്ലിക്കേഷനാണ് വരുന്നത്.

ഈ നിയമവും ആപ്പും കൂടുതൽ ഫലപ്രദവും വിദ്യാർത്ഥി സൗഹൃദവുമാക്കുന്നതിനായി വിദ്യാർത്ഥികൾ, അദ്ധ്യാപകർ, രക്ഷിതാക്കൾ, വിദ്യാഭ്യാസ വിദഗ്ദ്ധർ, സാമൂഹ്യ-യുവജന-സന്നദ്ധ സംഘടനകൾ, പൊതുജനങ്ങൾ എന്നിവരിൽ നിന്നാണ് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും തേടുന്നത്. vc.kshec@kerala.gov.in ഇ-മെയിലിലും 8089459898 വാട്സ്ആപ്പിലുമാണ് അഭിപ്രായം അറിയിക്കേണ്ടത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAGGING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA