SignIn
Kerala Kaumudi Online
Thursday, 01 October 2026 1.28 AM IST

ദേശീയപതാകയെ ബോധപൂർവമല്ലാതെ അവഹേളിച്ചാൽ കുറ്റമല്ല

highcourt

കൊച്ചി: ദേശീയ പതാകയേയോ ഭരണഘടനയേയോ അവഹേളിക്കണമെന്ന ഉദ്ദേശ്യമില്ലാതെയുള്ള പ്രവൃത്തികളെ കുറ്റകരമായി കാണാനാവില്ലെന്ന് ഹൈക്കോടതി. അബദ്ധത്തിൽ ഇങ്ങനെ സംഭവിക്കാമെന്നു വിലയിരുത്തിയ ജസ്റ്റിസ് എ.ബദറുദ്ദീൻ, ഇതുസംബന്ധിച്ച് കവരത്തി പൊലീസ് രജിസ്റ്റർ ചെയ്ത കേസും ആന്ത്രോത്ത് മജിസ്‌ട്രേട്ട് കോടതിയിലെ തുടർനടപടികളും റദ്ദാക്കി.

ദേശീയപതാക തലകീഴായി പിടിച്ച ഫോട്ടോ വാട്‌സാപ്പിൽ പ്രചരിപ്പിച്ച ലക്ഷദ്വീപ് സ്വദേശി എച്ച്.കെ.മുഹമ്മദ് കാസിമിനെതിരെയുള്ള കേസാണ് റദ്ദാക്കിയത്.
ദേശീയപതാകയെ ആദരിക്കുന്നതിനായി 2022ൽ നടത്തിയ 'ഹർ ഘർ തിരംഗ" പരിപാടിയുടെ ഭാഗമായാണ് ഹർജിക്കാരൻ കോഴിക്കോട്ടെ വീടിനു മുന്നിൽനിന്ന് ദേശീയ പതാക തലതിരിച്ചുപിടിച്ച് ഭാര്യയോടൊപ്പം നിൽക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്തത്. വാട്‌സാപ്പ് ഗ്രൂപ്പിനെ പൊതു ഇടമായി കരുതാമെങ്കിലും കരുതിക്കൂട്ടിയുള്ള പ്രവൃത്തിയായി ഇതിനെ കാണാനാവില്ലെന്നും കോടതി വിലയിരുത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HIGHCOURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA