SignIn
Kerala Kaumudi Online
Thursday, 01 October 2026 1.27 AM IST

സ്‌മൈൽ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

apeksha

തിരുവനന്തപുരം: ഭിക്ഷാടനം ചെയ്യുന്ന വ്യക്തികളുടെ സമഗ്രമായ പുനരധിവാസത്തിനും സമൂഹത്തിലേക്കുള്ള പുനരേകീകരണത്തിനുമായി നടപ്പാക്കുന്ന 'സ്‌മൈൽ' പദ്ധതിയിലേക്ക് എൻ.ജി.ഒകളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു. നീതി ആയോഗ് എൻ.ജി.ഒ ദർപ്പൺ യൂണിക് ഐ.ഡി, ആവശ്യാനുസരണമുള്ള ജീവനക്കാർ, ഷെൽട്ടർ ഹോമുകൾ നടത്തുന്നതിലോ ക്ഷേമ പദ്ധതികൾ നടപ്പിലാക്കുന്നതിലോ കുറഞ്ഞത് 2 വർഷത്തെ പരിചയം, സ്വന്തമായോ പാട്ടത്തിനോ ഉള്ള അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുള്ള സംഘടനകൾക്ക് അപേക്ഷിക്കാം. യോഗ്യത തെളിയിക്കുന്ന രേഖകളും എൻ.ജി. ഒ പോർട്ട്‌ഫോളിയോയും പരമാവധി 10 പേജുകളുള്ള ഒറ്റ പി.ഡി.എഫ് ഫയലായി thiruvananthapuramddc@gmail.comൽ അയക്കണം. 15 വരെയാണ് അവസാന തീയതി . കൂടുതൽ വിവരങ്ങൾക്ക് : 82811 86724

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: APEKSHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA