SignIn
Kerala Kaumudi Online
Tuesday, 10 November 2026 12.59 AM IST

മായയുടെ കാലിൽ പ്ളാസ്റ്ററിട്ടു

maya-vantara

കൊച്ചി: ഗുജറാത്തിലെ ജാംനഗർ വൻതാര ആനിമൽ റെസ്ക്യൂ സെന്ററിൽ കഴിയുന്ന കോടനാട് കപ്രിക്കാട് അഭയാരണ്യത്തിലെ ആനക്കുട്ടി മായയുടെ മുൻകാലുകളിൽ ഇന്നലെ പ്ളാസ്റ്ററിട്ടു. ജൂലായിൽ വീണ് പരിക്കേറ്റതിനെ തുടർന്ന് ദയാവധം ശുപാർശ ചെയ്ത സാഹചര്യത്തിലാണ് മായയെ വെള്ളിയാഴ്ച വിമാനമാർഗം അനന്ത് അംബാനിയുടെ വൻതാരയിലെത്തിച്ചത്.

ആഗസ്റ്റ് മുതൽ കിടപ്പിലാണ് ഒന്നര വയസുള്ള മായ. എഴുന്നേൽപ്പിച്ച് നിറുത്താൻ ഇപ്പോൾ ശ്രമിക്കില്ല. എല്ലുകളുടെ ദൃഢത പരിശോധനാ റിപ്പോർട്ട് വന്ന ശേഷം കൂടുതൽ ചികിത്സകൾ ആരംഭിക്കും. ആദ്യഘട്ട രക്തപരിശോധനാ റിപ്പോർട്ടുകളിൽ കുഴപ്പങ്ങളൊന്നുമില്ലെന്ന് വൻതാരയിലുള്ള അഭയാരണ്യം അസി. ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ ഡോ.ബിനോയ് സി. ബാബു പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MAYA VANTARA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA