SignIn
Kerala Kaumudi Online
Friday, 29 May 2026 9.13 PM IST

നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണം; മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും കണ്ട് കുടുംബം

naveen-babu

തിരുവനന്തപുരം: കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. മുഖ്യമന്ത്രി വി ഡി സതീശനെയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെയും നേരിൽക്കണ്ട് നിവേദനം സമർപ്പിച്ചു. ആവശ്യം അംഗീകരിക്കാമെന്ന് മന്ത്രിമാർ പറഞ്ഞതായി നവീൻ ബാബുവിന്റെ സഹോദരൻ പ്രവീൺ ബാബു പറഞ്ഞു.

'കേരള സമൂഹവും ഞങ്ങളും ഏറെ നാളായി കാത്തിരിക്കുന്നതാണ് നിക്ഷ്‌പക്ഷവും നീതിയുക്തവും ശാസ്‌ത്രീയവുമായ അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരണമെന്നുള്ളത്. അന്വേഷണത്തിന് വേണ്ട നടപടികളെല്ലാം ചെയ്യാമെന്ന് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ഞങ്ങൾക്ക് ഉറപ്പ് നൽകിയിട്ടുണ്ട്' - പ്രവീൺ ബാബു പറഞ്ഞു. നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയും നിവേധനം സമർപ്പിക്കാനായി തിരുവനന്തപുരത്ത് എത്തിയിരുന്നു.

നേരത്തേ പ്രത്യേക അന്വേഷണ സംഘമാണ് നവീൻ ബാബുവിന്റെ കേസ് അന്വേഷിച്ചിരുന്നത്. ഈ അന്വേഷണത്തിനെതിരെ കുടുംബം രംഗത്തെത്തിയിരുന്നു. കുടുംബത്തിലെ ഒരാൾക്ക് ആശ്രിത നിയമനം നൽകാമെന്ന് ഇന്ന് മന്ത്രിമാർ ഉറപ്പ് നൽകിയതായും വിവരമുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NAVEEN BABU, CBI INVESTIGATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA