SignIn
Kerala Kaumudi Online
Sunday, 07 June 2026 1.49 PM IST

പുതുപ്പള്ളിയിൽ 53 വർഷം,​ റെക്കാഡ്

READ ENGLISH VERSION

oc

കോട്ടയം: പുതുപ്പള്ളി മണ്ഡലം ഉമ്മൻചാണ്ടിയെ മാറോടണച്ചുപിടിച്ചത് 53 വർഷം. ഒരേ നിയമസഭാ മണ്ഡലത്തിൽ നിന്ന് ഏറ്റവും കൂടുതൽ തവണ ജയിച്ച റെക്കാഡുമായാണ് ഉമ്മൻചാണ്ടിയുടെ മടക്കം.

1.ഒന്നാം ജയം (1970) സി.പി.എമ്മിലെ സിറ്റിംഗ് എം.എൽ.എ ഇ.എം. ജോർജിനെ 7,288 വോട്ടിന് തോല്പിച്ചു

2.രണ്ടാം ജയം (1977) ജനതാ പാർട്ടിയിലെ പി.സി. ചെറിയാനെ 15,910 വോട്ടിന് തോല്പിച്ചു

3. മൂന്നാം ജയം (1980) കോൺഗ്രസ് -യു ഉൾപ്പെട്ട ഇടതുമുന്നണി സ്ഥാനാർത്ഥിയായി 13,659 വോട്ടിനു ജയിച്ചു. എം.ആർ.ജി പണിക്കരായിരുന്നു എതിരാളി

4. നാലാം ജയം (1982) സ്വതന്ത്രസ്ഥാനാർത്ഥി തോമസ് രാജനെ 15,983 വോട്ടിനു തോല്പിച്ചു

5.അഞ്ചാംജയം (1987) സി.പി.എമ്മിലെ വി.എൻ. വാസവനെതിരെ 9,164 വോട്ടിനു ജയിച്ചു

6.ആറാം ജയം (1991) വാസവനെ രണ്ടാം തവണ 13,811 വോട്ടിന് തോല്പിച്ചു

7.ഏഴാം ജയം (1996) സി.പി.എമ്മിലെ റെജി സഖറിയയ്ക്കെതിരെ 10,155 വോട്ടിന്റെ ജയം

8. എട്ടാം ജയം (2001) ഇടതു സ്വതന്ത്രൻ ചെറിയാൻ ഫിലിപ്പിനെ 12,575 വോട്ടിന് തോല്പിച്ചു

9.ഒൻപതാം ജയം (2006) സി.പി.എമ്മിലെ സിന്ധു ജോയിയെ 19,863 വോട്ടിന് തോല്പിച്ചു

10. പത്താം ജയം (2011) സി.പി.എമ്മിലെ സുജ സൂസൻ ജോർജിനെ 33,255 വോട്ടിന് തകർത്തു

11. 11-ാം ജയം (2016) എസ്.എഫ്.ഐ നേതാവ് ജയ്‌ക്ക് സി.തോമസിനെ 27,092 വോട്ടിന് തോല്പിച്ചു

12. 12-ാം ജയം (2021) ജയ്‌ക്ക് സി. തോമസിന് 9044 വോട്ടിന്റെ രണ്ടാം തോൽവി

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: OC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA