SignIn
Kerala Kaumudi Online
Monday, 19 October 2026 1.33 AM IST

എ.സി റോഡ് നിർമ്മാണം വിജിലൻസ് അന്വേഷിക്കും: മന്ത്രി പി.കെ ബഷീർ

pk-basheer

തുറവൂർ: ആലപ്പുഴ –ചങ്ങനാശ്ശേരി (എ.സി) റോഡ് നിർമ്മാണത്തിലെ ക്രമക്കേടുകളെക്കുറിച്ച് വിജിലൻസ് അന്വേഷിക്കുമെന്ന് മന്ത്രി പി.കെ. ബഷീർ പറഞ്ഞു. നിർമ്മാണത്തിലെ അപാകങ്ങളും ക്രമക്കേടുകളും ചൂണ്ടിക്കാട്ടി ജി. സുധാകരൻ എം.എൽ.എ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി. കേവലം 25 കിലോമീറ്റർ ദൈർഘ്യമുള്ള റോഡിന്റെ നവീകരണത്തിന് 647 കോടി രൂപ ചെലവഴിച്ചതിനെ മന്ത്രി ചോദ്യം ചെയ്തു. ഇത്രയും തുക എന്ത് കണക്കിന്റെ അടിസ്ഥാനത്തിലാണ് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്ക് നൽകിയത്? എന്താണ് അവിടെ നിർമ്മിച്ചതെന്നും ജിന്ന് കോട്ടകെട്ടിയതാണോയെന്നും മന്ത്രി പരിഹസിച്ചു. മാക്കേകടവ്–നേരേകടവ് പാലത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. നേരേകടവിലെ അപ്രോച്ച് റോഡ് നിർമാണത്തിന് 10 കോടി രൂപ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കുമെന്നും ഇതിനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: P K BASHEER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA