SignIn
Kerala Kaumudi Online
Sunday, 27 September 2026 1.20 AM IST

യുവതിക്ക് അശ്ളീല സന്ദേശമയച്ച വില്ലേജ് ഓഫീസർക്കെതിരെ പരാതി

phone

കണ്ണൂർ: സർട്ടിഫിക്കറ്റ് വാങ്ങാനെത്തിയ യുവതിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയക്കുകയും മാനഹാനിപ്പെടുത്തുകയും ചെയ്ത കണ്ണൂർ വില്ലേജ് ഓഫീസർക്കെതിരെ പൊലീസ് കേസെടുത്തു. താഴെ ചൊവ്വ സ്വദേശിനിയുടെ പരാതിയിൽ എടക്കാട് വില്ലേജ് ഓഫീസർ ജിജു സ്കറിയക്കെതിരെയാണ് കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തത്. യുവതിയുടെ മൊബൈൽഫോണിലേക്ക് 11മുതൽ 25 വരെയുള്ള തീയതികളിൽ അശ്ലീല സന്ദേശമയക്കുകയും 25ന് രാത്രി പരാതിക്കാരിയുടെ വീട്ടിലെത്തി മോശമായി പെരുമാറിയെന്നുമാണ് പരാതിയിലുള്ളത്. അതേസമയം യുവതിയുടെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് മർദ്ദിച്ചതിന് ജിജു സ്കറിയയും പരാതി നൽകിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PHONE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA