
ചെങ്ങന്നൂർ: മുഖ്യമന്ത്രിയായിരിക്കെ സി.എം.ആർ.എൽ കമ്പനിയിൽ നിന്ന് കോഴ വാങ്ങിയെന്ന ഇ.ഡിയുടെ കണ്ടെത്തലിനെക്കുറിച്ച് ചോദ്യങ്ങളുന്നയിച്ച മാദ്ധ്യമപ്രവർത്തകരോട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കയർത്തു. ചങ്ങനാശേരിയിലേക്കുള്ള യാത്രയ്ക്കിടെ ഇന്നലെ രാവിലെ 11ന് ചെങ്ങന്നൂർ ഗസ്റ്റ് ഹൗസിലേക്ക് കയറുമ്പോഴാണ് മാദ്ധ്യമപ്രവർത്തകർ പിന്നാലെയെത്തി ചോദ്യങ്ങൾ ഉന്നയിച്ചത്. അവർക്കുനേരെ തിരിഞ്ഞ പിണറായി “പുറത്തുനിൽക്കെടോ, നിങ്ങളെന്താ ബാത്ത്റൂമിലേക്ക് വരികയാണോ?" എന്ന് ചോദിച്ച് കുപിതനായി. പൊലീസുകാർ മാദ്ധ്യമ പ്രവർത്തകരെ തടഞ്ഞുനിറുത്തിയ ശേഷമാണ് പിണറായി അകത്തേക്കു കയറിയത്. 15 മിനിട്ട് കഴിഞ്ഞ് മടങ്ങിപ്പോകാൻ തുടങ്ങുമ്പോഴും മാദ്ധ്യമപ്രവർത്തകരെത്തി. ''ഇവിടെ വന്നത് ബാത്ത്റൂമിൽ പോകാനാണ്, നിങ്ങളെ കാണാനല്ല ” എന്നു പറഞ്ഞ് പിണറായി കാറിൽ കയറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |