
തിരുവനന്തപുരം:എ.കെ.ജി പഠനഗവേഷണ കേന്ദ്രത്തിൻ്റെ സീതാറാം യെച്ചൂരി അനുസ്മരണത്തിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ പങ്കെടുത്തില്ല. ശാരീരികപ്രശ്നങ്ങൾ കാരണമാണ് പങ്കെടുക്കാതിരുന്നത്. കഴിഞ്ഞദിവസത്തെ തുടർച്ചയായ പൊതുപരിപാടികൾ കാരണം ശബ്ദത്തിന് പ്രശ്നമുണ്ടായതിനെ തുടർന്ന് അദ്ദേഹം വരില്ലെന്ന് അറിയിക്കുകയായിരുന്നു.
ഒരു ദിവസം നീണ്ട അനുസ്മരണപരിപാടിയിൽ വൈകിട്ടുള്ള അനുസ്മരണം ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത് പിണറായി വിജയനായിരുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനാണ് അനുസ്മരണപരിപാടി ഉദ്ഘാടനം ചെയ്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |